Loading ...

Home International

അരുണാചല്‍പ്രദേശിലെ 15 സ്ഥലങ്ങള്‍ക്ക് ചൈന പേരിട്ടു

ബെ​​​​യ്ജിം​​​​ഗ്: അ​​​​രു​​​​ണാ​​​​ച​​​​ല്‍​​​​പ്ര​​​​ദേ​​​​ശി​​​​ലെ 15 സ്ഥ​​​​ല​​​​ങ്ങ​​​​ള്‍​​​​ക്ക് ചൈ​​​​ന പേ​​​​രി​​​​ട്ടു.അ​​​​രു​​​​ണാ​​​​ച​​​​ല്‍ പ്ര​​​​ദേ​​​​ശ് തെ​​​​ക്ക​​​​ന്‍ ടി​​​​ബ​​​​റ്റാ​​​​ണെ​​​​ന്നു വാ​​​​ദി​​​​ക്കു​​​​ന്ന ചൈ​​​​ന ചൈ​​​​നീ​​​​സ്, ടി​​​​ബ​​​​റ്റ​​​​ന്‍, റോ​​​​മ​​​​ന്‍ അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സ്ഥ​​​​ല​​​​ങ്ങ​​​​ള്‍​​​​ക്കു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.സ​​​​ന്‍​​​​ങ്നാ​​​​ന്‍ എ​​​​ന്നു ചൈ​​​​ന വി​​​​ളി​​​​ക്കു​​​​ന്ന അ​​​​രു​​​​ണാ​​​​ച​​​​ല്‍​​​​പ്ര​​​​ദേ​​​​ശി​​​​ലെ 15 സ്ഥ​​​​ല​​​​ങ്ങ​​​​ള്‍​​​​ക്കു പേ​​​​രി​​​​ട്ട​​​​താ​​​​യി ചൈ​​​​നീ​​​​സ് സി​​​​വി​​​​ല്‍ മ​​​​ന്ത്രാ​​​​ല​​​​യം ബു​​​​ധ​​​​നാ​​​​ഴ്ച അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി ഗ്ലോ​​​​ബ​​​​ല്‍ ടൈം​​​​സ് റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു. എ​​​​ട്ട് ജ​​​​ന​​​​വാ​​​​സ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍, നാ​​​​ലു മ​​​​ല​​​​ക​​​​ള്‍, ര​​​​ണ്ടു ന​​​​ദി​​​​ക​​​​ള്‍, ഒ​​​​രു ചു​​​​രം എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​ണ് പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2017 ലും ​​​​അ​​​​രു​​​​ണാ​​​​ച​​​​ലി​​​​ലെ ആ​​​​റു സ്ഥ​​​​ല​​​​ങ്ങ​​​​ള്‍​​​​ക്കു ചൈ​​​​ന പേ​​​​രി​​​​ട്ടി​​​​രു​​​​ന്നു.ഭാ​​വി​​യി​​ലും മേ​​ഖ​​ല​​യി​​ലെ സ്ഥ​​ല​​ങ്ങ​​ള്‍​​ക്ക് അ​​നു​​യോ​​ജ്യ​​മാ​​യ പേ​​രി​​ടു​​മെ​​ന്നാ​​ണു ചൈ​​നീ​​സ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്ന​​ത്.

പ്രതിഷേധിച്ച്‌ ഇന്ത്യ

ചൈ​​നീ​​സ് ന​​ട​​പ​​ടി​​ല്‍ ഇ​​ന്ത്യ കടുത്ത പ്രതിഷേധം രേഖ പ്പെ ടുത്തി. അ​​രു​​ണാ​​ച​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​ഭി​​ഭാ​​ജ്യ​​ഘ​​ട​​ക​​മാ​​ണ്. പേ​​ര് മാ​​റ്റി​​യ​​തു​​കൊ​​ണ്ട് അ​​ത് ഇ​​ല്ലാ​​താ​​കി​​ല്ല. 2017 ഏ​​പ്രി​​ലി​​ലും ചൈ​​ന​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഇ​​ത്ത​​രം പ്ര​​വൃ​​ത്തി​​ക​​ളു​​ണ്ടാ​​യി-​​വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് അ​​രി​​ന്ദം ബാ​​ഗ്ചി പ​​റ​​ഞ്ഞു.




Related News