Loading ...

Home National

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ തിരിച്ചടി; വിജയം നേടി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയിലെ 20 ജില്ലകളിലെ 58 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബി.ജെ.പിക്കെതിരെ 501 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്​ വിജയിച്ചു.1,184 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 501ഉം, ബി.ജെ.പി 433ഉം, ജെ.ഡി.എസ് 45 സീറ്റും ബാക്കി 205 സീറ്റുകള്‍ സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും നേടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ന്യൂനപക്ഷ വോട്ടര്‍മാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ബി.ജെ.പിക്ക് വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയുള്ള ബി.ജെ.പിക്കുള്ള വലിയൊരു മുന്നറിയിപ്പായും ഭരണവിരുദ്ധ വികാരത്തിന്‍റെ സൂചനയായും ഫലങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്.ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലമായ ഷിഗ്ഗോണിലെ ഗുട്ടന്‍ ടൗണ്‍ പഞ്ചായത്തും, ബങ്കപ്പൂര്‍ ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. മന്ത്രി ബി. ശ്രീരാമുലുവിന്‍റെ നായകഹനട്ടി പഞ്ചായത്ത് ഉള്‍പ്പടെയുള്ള രണ്ട് മന്ത്രിമാരുടെ തട്ടകങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടു.

ബി.ജെ.പിയുടെ പ്രതീക്ഷയില്ലാത്ത ഭരണത്തിന്‍റെ പ്രതിഫലനമാണ് ഫലങ്ങള്‍ എന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയുടെ ചുമതലയുള്ള റണ്‍ദീപ് സിംഗ് സുര്‍ജെവാല വിജയത്തില്‍ അഭിനന്ദനം അറിയിച്ചു കൊണ്ട് സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരടെ കഠിനാധ്വാനവും, ഐക്ക്യവും കര്‍ണാടകയില്‍ കോണ്‍ഗ്രയിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുമെന്ന്​ പറഞ്ഞു.ബി.ജെ.പി സംസ്ഥാനത്ത് മികച്ച രീതിയില്‍ മെച്ചപ്പെട്ട മത്സരം കാഴ്ചവെച്ചന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വോട്ടര്‍മാര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ മികച്ച ഫലം നേടാനായില്ലെന്നും, 65 ശതമാനം ന്യൂനപക്ഷ വോട്ടര്‍മാരുള്ള തന്‍റെ മണ്ഡലത്തില്‍ ബി.ജെ.പി ഒരിക്കലും വിജയിച്ചിട്ടില്ലെന്നും സ്വന്തം മണ്ഡലത്തിലെ തോല്‍വിയെ കുറിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

Related News