Loading ...

Home International

ഓ​സ്ട്രേ​ലി​യ​യില്‍ ഗോ​ത്ര​ജ​ന​ത​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന് വേ​ണ്ടി​ പ്രതിഷേധം; പ​ഴ​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് തീ​യി​ട്ടു

കാ​ന്‍​ബ​റ: ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ന്‍​ബ​റ​യി​ല്‍ പ​ഴ​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് തീ​ വെച്ച്‌ പ്ര​തി​ഷേ​ധ​ക്കാ​ര്‍ .
ത​ദ്ദേ​ശീ​യ ഗോ​ത്ര​ജ​ന​ത​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന് വേ​ണ്ടി​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് മ​ന്ദി​ര​ത്തി​ന് തീ​യി​ട്ട​ത്. എന്നാല്‍ സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ മു​ന്‍ വാ​തി​ലു​ക​ള്‍ പൂ​ര്‍​ണ​മാ​യും അഗ്നിക്കിരയായി .

ഓ​സ്‌​ട്രേ​ലി​യ​ന്‍ ജ​നാ​ധി​പ​ത്യ മ്യൂ​സി​യ​മാ​ണ് ഇ​പ്പോ​ഴി​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ബോ​റി​ജി​ന​ല്‍ ടെ​ന്‍റ് എം​ബ​സി സ്ഥാ​പി​ച്ച​തി​ന്‍റെ അ​മ്ബ​താം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്ക് തുടക്കമിട്ടത് . ഭൂ​മി​ക്കു മേ​ലു​ള്ള ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​മാ​ണി​ത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ഡി​സം​ബ​ര്‍ 20ന് ​മ്യൂ​സി​യം അ​ട​ച്ചി​ട്ടി​രു​ന്നു. അതെ സമയം പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ അ​ക്ര​മ​ത്തെ അ​പ​ല​പി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​തീ​ക​ത്തി​ന് തീ​യി​ടു​ന്ന​ത് കാ​ണു​മ്ബോ​ള്‍ വെ​റു​പ്പും ഭ​യ​വും തോ​ന്നു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി .

Related News