Loading ...

Home Gulf

ആണവായുധ നിര്‍മ്മാണം;ഇറാന്‍ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് സൗദി അറേബ്യ

റിയാദ്: ആണവായുധം നിര്‍മ്മിക്കുന്നതില്‍ നിന്നും ഇറാന്‍ പിന്മാറുമെന്ന് പ്രതീക്ഷയുണ്ടെന്ന് സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്.മറ്റു രാഷ്ട്രങ്ങളെ പ്രാദേശികമായി അസ്ഥിരപ്പെടുത്തുന്ന തീരുമാനത്തില്‍ നിന്നും ഇറാന്‍ പിന്മാറുമെന്നാണ് അദ്ദേഹം പറയുന്നത്.

ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറുകയാണെങ്കില്‍ ഇറാനുമായി സഹകരിക്കാന്‍ സൗദി തയ്യാറാണെന്ന് സല്‍മാന്‍ അറിയിച്ചു. ആണവായുധ വികസനത്തിലുള്ള ഗവേഷണം ഇറാന്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മറ്റൊരു വിഭാഗം ശാസ്ത്രജ്ഞര്‍ ഇറാന് വേണ്ടി ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഇവ നിര്‍മ്മിക്കുന്നത് നിര്‍ത്തണമെന്ന് അന്താരാഷ്ട്ര സമൂഹങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇറാന്‍ അതിന് തയ്യാറാകുന്നില്ല. മറ്റു രാജ്യങ്ങളിലെ ഷിയ വംശജരായ വിപ്ലവകാരികളെ ഇറാന്‍ സഹായിക്കുന്നതിലും സൗദി എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.

Related News