Loading ...

Home National

ഇന്ത്യയിൽ 4000 ത്തിലേറെ അപൂര്‍വ്വ രോഗങ്ങള്‍ ; ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സ്ഥിരീകരണം

ന്യൂഡല്‍ഹി : രാജ്യത്തു 4001 അപൂര്‍വ്വ രോഗങ്ങളുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സ്ഥിരീകരണം .വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിഗണിച്ചാണ് ഐസിഎംആര്‍ ഈ രജിസ്ട്രി തയ്യാറാക്കിയിരിക്കുന്നത് . ലോകത്താകെ ഇത്തരത്തില്‍ 7000 - 8000 അപൂര്‍വ്വ രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

അപൂര്‍വരോഗം ബാധിച്ചവരുടെ ചികിത്സയ്‌ക്ക് ഏറ്റവും സഹായകമാകുന്നതാണ് ഈ രജിസ്ട്രി . ഇത്തരം രോഗം ബാധിച്ചവരുടെ ചികിത്സാ ചിലവ് ഉക്ഷ്ള്‍പ്പെടെയുള്ള കാര്യങ്ങളിലെ നയരൂപീകരണ ഘട്ടത്തില്‍ ഇത്തരം രോഗങ്ങളുടെ പട്ടിക ഉള്‍പ്പെടുത്തിയിരുന്നില്ല . തുടര്‍ന്ന് ആരോഗ്യ മന്ത്രാലയമാണ് ആശുപത്രികളില്‍നിന്നുള്ള വിവരം ക്രോഡീകരിച്ച്‌ പ്രത്യേക രജിസ്ട്രി തയാറാക്കാന്‍ നിര്‍ദേശിച്ചത്.

ഓരോ 10,000 പേരെ പരിഗണിക്കുമ്ബോള്‍ അതില്‍ 5 പേര്‍ക്ക് മാത്രം കാണുന്ന രോഗങ്ങളെയാണ് യൂറോപ്പില്‍ അപൂര്‍വരോഗമായി പരിഗണിക്കുക. പല രാജ്യങ്ങളിലും ഇതിനു പല മാനദണ്ഡങ്ങളാണ്. ഹിമോഫിലിയ, തലസീമീയ, അരിവാള്‍ രോഗം, മസ്കുലര്‍ ഡിസ്ട്രോഫി തുടങ്ങിയവയാണ് ഇന്ത്യയില്‍ പൊതുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അപൂര്‍വരോഗങ്ങള്‍.


Related News