Loading ...

Home International

ഇന്തോനീഷ്യയില്‍ ശക്തമായ ഭൂചലനം

ജക്കാത്ത: ഇന്തോനീഷ്യയില്‍ അതി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ 1.25 ഓടെ ബാന്ദ കടലിന്റെ കിഴക്ക് ഭാഗത്തായി അനുഭവപ്പെട്ടത്. ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥ- ഭൗമ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

സൗത്ത്‌ഈസ്റ്റ് മലുകുവില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഏതാനും വീടുകള്‍ക്ക് ഭാഗികമായി തകര്‍ന്നു .എന്നാല്‍ സുനാമിക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗത്ത്‌ഈസ്റ്റ് മലുകുവിലെ തിയകുര്‍നഗരത്തില്‍ നിന്ന് 132 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 183 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. 5.2 തീവ്രതയുള്ള തുടര്‍ ചലനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Related News