Loading ...

Home National

ഇന്ത്യക്കു പാട്ടത്തിനു നല്കിയ എണ്ണടാങ്കുകള്‍ തിരിച്ചു ചോദിച്ച്‌ ശ്രീലങ്ക

കൊ​​​ളം​​​ബോ: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​നു പാ​​​ട്ട​​​ത്തി​​​നു ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന 99 എ​​​ണ്ണസം​​​ഭ​​​ര​​​ണ ടാ​​​ങ്കു​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശം തി​​​രി​​​ച്ചു​​​കി​​​ട്ടാ​​​നാ​​​യി ശ്രീ​​​ല​​​ങ്ക​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍ ച​​​ര്‍​​​ച്ച​​​ക​​​ള്‍ ഊ​​​ര്‍​​​ജി​​​ത​​​മാ​​​ക്കി.
സി​​​ലോ​​​ണ്‍ പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ല്‍ പു​​​തു​​​താ​​​യി രൂ​​​പീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ട്രി​​​ങ്കോ പെ​​​ട്രോ​​​ളി​​​യം ടെ​​​ര്‍​​​മി​​​ന​​​ല്‍ എ​​​ന്ന ക​​​ന്പ​​​നി ആ​​​യി​​​രി​​​ക്കും തി​​​രി​​​ച്ചു​​​ ല​​​ഭി​​​ക്കു​​​ന്ന ടാ​​​ങ്കു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ക​​​യെ​​​ന്ന് ല​​​ങ്ക​​​ന്‍ ഊ​​​ര്‍​​​ജ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ബ്രി​​​ട്ടീ​​​ഷു​​​കാ​​​ര്‍ ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് കി​​​ഴ​​​ക്ക​​​ന്‍ ല​​​ങ്ക​​​യി​​​ലെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ട്രി​​​ങ്കോ​​​മാ​​​ലി തു​​​റ​​​മു​​​ഖ​​​ത്ത് സ്ഥാ​​​പി​​​ച്ച​​​താ​​ണു ടാ​​​ങ്കു​​​ക​​​ള്‍. ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ 2003ലാ​​​ണ് 30 വ​​​ര്‍​​​ഷ​​​ത്തേ​​​ക്കു പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്ത​​​ത്. വ​​​ര്‍​​​ഷം ഒ​​​രു ല​​​ക്ഷം ഡോ​​​ള​​​റാ​​​ണ് പാ​​​ട്ട​​​ത്തു​​​ക. ല​​​ങ്ക ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ എ​​​ന്ന ഉ​​​പ​​​ക​​​ന്പ​​​നി​​​ക്കാ​​​ണു നി​​​യ​​​ന്ത്ര​​​ണം. ഇ​​​ന്ത്യ- ല​​​ങ്ക സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലെ സു​​​പ്ര​​​ധാ​​​ന ക​​​ണ്ണി​​​യാ​​​ണ് ഈ ​​​ക​​​രാ​​​ര്‍. അ​​​തേ​​​സ​​​മ​​​യം, ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന ല​​​ങ്ക, പെ​​​ട്രോ​​​ളിയം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​തി​​​നു വായ്പ ല​​​ഭി​​​ക്കാ​​​നാ​​​യി ഇ​​​ന്ത്യ​​​യു​​​മാ​​​യി ച​​​ര്‍​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​ക​​​രാ​​​ര്‍ റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വും ന​​​ട​​​ത്തു​​​ന്ന​​​ത്.

Related News