Loading ...

Home Gulf

മാധ്യമ പ്രവര്‍ത്തകന്‍ വി.എം. സതീഷ് നിര്യാതനായി

ദുബായ്: യുഎഇയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വി.എം. സതീഷ് (54) നിര്യാതനായി. രണ്ടു പതിറ്റാണ്ടായി യുഎഇയിലും ഒമാനിലും മാധ്യമ പ്രവര്‍ത്തനരംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. ബുധനാഴ്ച രാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനം നാളുകള്‍ക്ക് മുന്‍പ് കര്‍മരംഗം നാട്ടിലേക്ക് മാറ്റിയ സതീഷ് കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയിരുന്നു . ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

കോട്ടയം ഇത്തിത്താനം വഴിപ്പറന്പില്‍ മാധവന്‍റെയും തങ്കമ്മയുടെയും മകനാണ് . ഭാര്യ: മായ. മക്കള്‍: ശ്രുതി, അശോക് കുമാര്‍. 

ഇന്ത്യന്‍ എക്സ്പ്രസിലൂടെ മുംബൈയിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒമാന്‍ ഒബ്സര്‍വര്‍ , എമിറേറ്റ്സ് ടുഡേ, സെവന്‍ ഡേയ്സ്, എമിറേറ്റ്സ്, 24*7, ഖലീജ് ടൈംസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് 

ഏതാനും മാസമായി മലയാളം പോര്‍ട്ടലുകള്‍ ആരംഭിച്ച്‌ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്ന സതീഷ് തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട് എഴുതിയ വാര്‍ത്തകളും ലേഖനങ്ങളും അധികൃതരുടെ അടിയന്തിര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

'ഡിസ്ട്രെസ്സിങ് എന്‍കൗണ്ടേഴ്സ്' എന്ന പേരില്‍ റിപ്പോര്‍ട്ടുകളുടെ സമാഹാരം പുസ്തകമാക്കിയിരുന്നു. . മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Related News