Loading ...

Home National

മുംബൈയില്‍ ജനുവരി ഏഴു വരെ നിരോധനാജ്ഞ; പുതുവത്സരാഘോഷത്തിന്​ വിലക്ക്​

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുംബൈ നഗരത്തില്‍ 144 പ്രഖ്യാപിച്ച്‌ പൊലീസ്. ഇന്നു മുതല്‍ ജനുവരി ഏഴു വരെയാണ് നിയന്ത്രണം.റെസ്റ്റോറന്‍റ്, ഹോട്ടല്‍, ബാര്‍, പബ്ബുകള്‍, റിസോര്‍ട്ട്, ക്ലബ്ബ് എന്നിവയുള്‍പ്പെടെ അടച്ചിട്ടതോ തുറസ്സായതോ ആയ സ്ഥലങ്ങളിലെ പുതുവത്സര ആഘോഷങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188ാം വകുപ്പ് പ്രകാരവും എപിഡമിക് ഡിസീസ് ആക്‌ട് 1897, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്​ ആക്‌ട് 2005 എന്നീ നിയമങ്ങള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് മുംബൈ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ചൈതന്യ പറഞ്ഞു.3900 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര‍യില്‍ റിപ്പോര്‍ട്ട് ചെയ്തത്​. ഇതില്‍ 2,510 കേസുകളും മുംബൈയില്‍ നിന്നാണ്. നിലവില്‍ 8,060 സജീവ കേസുകളാണ് നഗരത്തിലുള്ളത്. 97 ശതമാനമാണ് നഗരത്തിലെ രോഗമുക്തി നിരക്ക്.

അതേസമയം മഹാരാഷ്ട്രയില്‍ 85 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 20 പേരാണ് സംസ്ഥാനത്ത് കേവിഡ് മൂലം മരണപ്പെട്ടത്.രാജ്യത്ത് 180 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 961 ആയി. 13,154 കേവിഡ് കേസുകളും 268 മരണവുമാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Related News