Loading ...

Home International

സ്ത്രീകള്‍ക്കു യാത്രാനിയന്ത്രണം; താലിബാനെ വിമര്‍ശിച്ച്‌ പാക്കിസ്ഥാന്‍

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: സ്ത്രീ​​​ക​​​ള്‍​​​ക്കു യാ​​​ത്രാ​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​നെ വി​​​മ​​​ര്‍​​​ശി​​​ച്ച്‌ പാ​​​ക്കി​​​സ്ഥാ​​​ന്‍.താ​​​ലി​​​ബാ​​​ന്‍ തീ​​​രു​​​മാ​​​നം പി​​​ന്തി​​​രി​​​പ്പ​​​ന്‍ നി​​​ല​​​പാ​​​ടാ​​​ണെ​​​ന്നാ​​​ണ് പാ​​​ക് വാ​​​ര്‍​​​ത്താ​​​വി​​​നി​​​മ​​​യ മ​​​ന്ത്രി ഫ​​​വാ​​​ദ് ചൗ​​​ധ​​​രി​​​യു​​​ടെ കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ല്‍.തീ​​​രു​​​മാ​​​നം പാ​​​ക്കി​​​സ്ഥാ​​​നു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം തു​​​റ​​​ന്നു പ​​​റ​​​ഞ്ഞു. താ​​​ലി​​​ബാ​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ നി​​​ര്‍​​​ദേ​​​ശം പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ തീ​​​വ്ര​​​നി​​​ല​​​പാ​​​ടു​​​കാ​​​ര്‍ പി​​​ന്തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് പാ​​​ക് സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ഭ​​​യം.

ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് പ​​​തി​​​ന​​​ഞ്ചി​​​ന് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണു സ്ത്രീ​​​ക​​​ള്‍​​​ക്കു യാ​​​ത്രാ​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. യാ​​​ത്ര ചെ​​​യ്യു​​​ന്ന സ്ത്രീ​​​ക​​​ളു​​​ടെ കൂ​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​യ പു​​​രു​​​ഷ​​​ന്മാ​​​ര്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണെ​​​മെ​​​ന്നാ​​​ണ് നി​​​ര്‍​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.സ്ത്രീ​​​ക​​​ളു​​​ടെ ദീ​​​ര്‍​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​ക​​​ള്‍​​​ക്കാ​​​ണു നി​​​യ​​​ന്ത്ര​​​ണം. 72 കി​​​ലോ​​​മീ​​​റ്റ​​​റി​​​ലേ​​​റെ ദൂരം സ​​​ഞ്ച​​​രി​​​ക്കേ​​​ണ്ടി​​​വ​​​ന്നാ​​​ലാ​​​ണ് പു​​​രു​​​ഷ​​​ന്മാ​​​രെ ഒ​​​പ്പം കൂ​​​ട്ടേ​​​ണ്ട​​​ത്. ഇ​​​തി​​​നു​​​പു​​​റ​​​മേ സ്ത്രീ​​​ക​​​ള്‍ നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​യും ഹി​​​ജാ​​​ബ് ധ​​​രി​​​ച്ചി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ര്‍​​​ദേ​​​ശി​​​ച്ചു​​​ട്ടുണ്ട്.

Related News