Loading ...

Home National

ആന്ധ്രയില്‍ വിജയിപ്പിച്ചാല്‍ മദ്യമൊഴുക്കിത്തരാമെന്ന വാഗ്ദാനവുമായി ബി.ജെ.പി

വിജയവാഡ: വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ മദ്യപ്പുഴ ഒഴുക്കിത്തരാമെന്ന 'മോഹന' വാഗ്ദാനവുമായി ആന്ധ്രപ്രദേശ്​ ബി.ജെ.പി.
2024ല്‍ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു കോടി വോട്ട് നല്‍കുകയാണെങ്കില്‍ 200 രൂപയുടെ ബോട്ടില്‍ മദ്യം 50 രൂപക്ക് നല്‍കാമെന്ന വിചിത്ര വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സോമു വീര്‍രാജു ആണ്​ രംഗത്തെത്തിയിരിക്കുന്നത്​.

ചൊവ്വാഴ്ച വിജയവാഡയില്‍ നടന്ന യോഗത്തിലായിരുന്നു സോമു വീര്‍രാജുവിന്‍റെ പ്രഖ്യാപനം. 'ഒരു കോടി വോട്ട് ബി.ജെ.പിക്ക്​ നല്‍കൂ, ഞങ്ങള്‍ 70 രൂപക്ക്​ മദ്യം നല്‍കും. കൂടുതല്‍ വരുമാനം ഉണ്ടാവുകയാണെങ്കില്‍ ക്വാട്ടര്‍ ബോട്ടില്‍ മദ്യം 50 രൂപക്ക് നല്‍കും' -സോമു വീര്‍രാജു പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യയാണ്​ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്​. ഒരു ക്വാര്‍ട്ടറിന്‌ 200 രൂപക്കാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിലവില്‍ മദ്യം വില്‍ക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വില്‍ക്കുന്നത് നിലവാരമില്ലാത്ത മദ്യമാണെന്നും വ്യാജ ബ്രാന്‍ഡുകളുമാണെന്ന് അദ്ദേഹം ആരോപിച്ചു. നിലവാരമുള്ള പല ബ്രാന്‍ഡ് മദ്യങ്ങളും സംസ്ഥാനത്ത് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഏറ്റവും നല്ല മദ്യം വിലക്കുറവില്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെയും വ്യാപക ആക്ഷേപങ്ങളാണ് ബി.ജെ.പി നടത്തുന്നത്​. ആന്ധ്രപ്രദേശിലെ പല നേതാക്കളും ജാമ്യത്തിലാണ്. അവരെല്ലാം ഉടന്‍ ജയിലില്‍ പോകും എന്ന്​ കഴിഞ്ഞ ദിവസം മുതിര്‍ന്ന ​ബി.ജെ.പി നേതാവ്​ പ്രതികരിച്ചിരുന്നു.

Related News