Loading ...

Home International

സുഡാനില്‍ ഖനി ഇടിഞ്ഞു;38 മരണമെന്ന് റിപ്പോര്‍ട്ട്

ജൂബ: ദക്ഷിണ സുഡാനിലെ സ്വര്‍ണ്ണ ഖനി തകര്‍ന്നു വീണ് 38 പേര്‍ കൊല്ലപ്പെട്ടു. സുഡാനിലെ കൊര്‍ഡൊഫാന്‍ സംസ്ഥാനത്താണ് അപകടമുണ്ടായത്.സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നിന്നും 500 കിലോമീറ്റര്‍ ദൂരെയാണ് കൊര്‍ഡൊഫാന്‍ സ്ഥിതി ചെയ്യുന്നത്.ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് ഖനനം ചെയ്യുന്നത് നിരോധിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാറും സുരക്ഷാ കമ്മിറ്റിയും ചേര്‍ന്ന് ഉത്തരവിറക്കിയിരുന്നു.എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തെ മറികടന്നു കൊണ്ടാണ് ആ പ്രദേശത്ത്‌ വീണ്ടും ഖനനം തുടങ്ങിയത്. സുഡാനില്‍ രണ്ട് മില്യണ്‍ ജനങ്ങളാണ് ഖനികളില്‍ പണിയെടുക്കുന്നത്.

സുഡാനില്‍ ഖനനം ചെയ്തെടുക്കുന്ന വസ്തുക്കളില്‍ 75 ശതമാനവും സ്വര്‍ണ്ണമാണ്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ 93 ടണ്‍ സ്വര്‍ണമാണ് സുഡാനില്‍ നിന്നും ലഭിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Related News