Loading ...

Home Europe

നോ​ന്പു​കാ​ല കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​നം ഫെ​ബ്രു​വ​രി 16 മു​ത​ല്‍ മാ​ര്‍​ച്ച്‌ 25 വ​രെ ബ്രി​സ്റ്റോ​ള്‍ കാ​ര്‍​ഡി​ഫ് റീ​ജ​ണി​ല്‍

ബ്രി​സ്റ്റോ​ള്‍: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത ബ്രി​സ്റ്റോ​ള്‍ കാ​ര്‍​ഡി​ഫ് റീ​ജ​ണി​ന്‍റെ നോ​ന്പു​കാ​ല കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​നം ഫെ​ബ്രു​വ​രി 16 മു​ത​ല്‍ മാ​ര്‍​ച്ച്‌ 25 വ​രെ വി​വി​ധ കു​ര്‍​ബാ​ന സെ​ന്‍റ​റു​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്നു. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും ബൈ​ബി​ള്‍ പ​ണ്ഡി​ത​നും ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ല്‍ കോ​ര്‍​ഡി​നേ​റ്റ​റും കു​രി​യ അം​ഗ​വു​മാ​യ à´«à´¾. ​ടോ​ണി പ​ഴ​യ​കു​ളം സി​എ​സ്ടി​യും വേ​ള്‍​ഡ് ഫീ​സ് മി​ഷ​ന്‍ സ്ഥാ​പ​ക​നും ചെ​യ​ര്‍​മാ​നും പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും വ​ച​ന​പ്ര​ഘോ​ഷ​ക​നു​മാ​യ ബ്ര​ദ​ര്‍ സ​ണ്ണി സ്റ്റീ​ഫ​നും ചേ​ര്‍​ന്നു ന​യി​ക്കു​ന്നു. 

അ​പ്പോ​ള്‍ ന​മ്മു​ടെ എ​ല്ലാ ധാ​ര​ണ​യേ​യും അ​തി​ലം​ഘി​ക്കു​ന്ന ദൈ​വ​ത്തി​ന്‍റെ സ​മാ​ധാ​നം നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളെ​യും ചി​ന്ത​ക​ളെ​യും യേ​ശു​ക്രി​സ്തു​വി​ല്‍ കാ​ത്തു​കൊ​ള്ളും.

ബ്രി​സ്റ്റോ​ള്‍ കാ​ര്‍​ഡി​ഫ് റീ​ജ​ണി​ലെ എ​ല്ലാ​വ​ര്‍​ക്കും ഒ​രു ധ്യാ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന രീ​തി​യി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ നോ​ന്പു​കാ​ല വാ​ര്‍​ഷി​ക​ധ്യാ​നം 13 സെ​ന്‍റ​റു​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും ഉ​ത്ഥാ​ന​ത്തി​ന്‍റെ​യും മ​ഹ​ത്വം ന​മു​ക്കു നേ​ടി ത​രു​ന്ന കു​രി​ശി​ലേ​ക്ക് നോ​ക്കി ര​ക്ഷാ​ക​ര പ​ദ്ധ​തി​യെ കാ​ണു​വാ​നും അ​നു​ഭ​വി​ക്കു​വാ​നും സ​ഭ ക്ഷ​ണി​ക്കു​ന്ന​കാ​ല​മാ​ണ് നോ​ന്പ്.

ഈ ​ധ്യാ​ന​ങ്ങ​ളി​ല്‍ ഒ​ന്നി​ലെ​ങ്കി​ലും പ​ങ്കെ​ടു​ത്ത് ജീ​വി​ത​ന​വീ​ക​ര​ണ​വും വി​ശ്വാ​സ​വ​ള​ര്‍​ച്ച​യും പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ അ​ഭി​ഷേ​കം പ്രാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് റീ​ജ​ണ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ റ​വ. ഫാ. ​പോ​ള്‍ വെ​ട്ടി​ക്കാ​ട്ട്, ഫി​ലി​പ്പ് ക​ണ്ടോ​ത്ത്(​ട്ര​സ്റ്റി), റോ​യി സെ​ബാ​സ്റ്റ്യ​ന്‍(​കോ ഓ​ര്‍​ഡി​നേ​റ്റ​ര്‍) എ​ല്ലാ​വ​രോ​ടും അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്നു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 07862701046, 07703053836

Related News