Loading ...

Home peace

സ്വര്‍ഗ്ഗീയ ഭവനത്തിലേയ്ക്കുള്ള യാത്രയിലെന്ന് ബനഡിക്‌ട് മാര്‍പാപ്പ

ജീവിതം അവസാനിക്കാറായി...ശരീരം കൂടുതല്‍ ദുര്‍ബലമായി മാറുകയാണ്. താന്‍ സ്വര്‍ഗ്ഗീയ ഭവനത്തിലേയ്ക്കുളള യാത്രയിലാണെന്ന് പോപ്പ് എമരിറ്റസ് ബനഡിക്‌ട് പതിനാറാമന്‍. ഇറ്റലിയിലെ പ്രമുഖ ദിനപത്രമായ കോറിയേരെ ഡെല്ല സെറയ്ക്ക് 'അടിയന്തിര സന്ദേശം' എന്ന് രേഖപ്പെടുത്തി എഴുതിയ കത്തിലാണ് പോപ്പ് ഇക്കാര്യം അറിയിച്ചത്.നിരവധി ആളുകളാണ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ അന്വേഷിക്കുന്നത്. അതുകൊണ്ടാണ് ഇത്തരത്തിലൊരു കത്ത് എഴുതിയതെന്നും കത്തില്‍ പറയുന്നുണ്ട്.90 വയസ്സുള്ള പാപ്പ അഞ്ചുവര്‍ഷം മുന്‍പാണ് സ്ഥാനത്യാഗം നടത്തിയത്. സ്ഥാനമൊഴിഞ്ഞതിന്റെ അഞ്ചാം വാര്‍ഷികത്തിലാണ് ബനഡിക്‌ട് മാര്‍പാപ്പ ജീവിതം അവസാനിക്കാറായെന്ന വെളിപ്പെടുത്തലുമായി കത്തയച്ചത്. 'എനിക്ക് ലഭിച്ചതെല്ലാം മഹത്തരമായ ദാനങ്ങളാണ്. ആളുകളുടെ സ്നേഹവും പരിചരണവും സ്വപ്നം കാണുന്നതിനെക്കാള്‍ അധികമായി തനിക്ക് ലഭിച്ചു'വെന്നും ബനഡിക്‌ട് മാര്‍പാപ്പ പറഞ്ഞു.

Related News