Loading ...

Home sports

ക്രിക്കറ്റ് താരം ഹർഭജൻ സിങും ബോളിവുഡ് താരം ജിത്താ ബസ്രയും വിവാഹിതരാകുന്നു

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങും ബോളിവുഡ് താരം ജിത്താ ബസ്രയും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒക്ടോബർ 29 ന് ‍‍ജലന്ദറിനടുത്തായിരിക്കും വിഹാഹ ചടങ്ങുകൾ നടക്കുക. സൗന്ത് ആഫ്രിക്കയ്ക്കെതിരെ ഇന്ത്യയിൽ നടക്കുന്ന പരമ്പരയില്‍ ഹർഭജനെ ഉൾപ്പെടുത്തിയാൽ വിവാഹ തീയതി മാറിയേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.മോഡലും നടിയുമായ ജിത്താ ബസ്രയുമായി ഹർഭജൻ വർഷങ്ങളായി പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും ബന്ധം തുറന്ന് സമ്മതിച്ചിരുന്നില്ല. ഹർഭജനുമായി അടുത്തബന്ധം പുലർത്തുന്നവരും ബന്ധുക്കളും വിവാഹ വാർത്ത ശരിവെച്ചിട്ടുണ്ട്. ജിത്താ ബസ്രയുടെ അടുത്തിടെ ഇറങ്ങിയ ചിത്രമായ സെക്കന്റ് ഹാൻഡ് ഹസ്ബന്റിൽ‍ ഹർഭജൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇത് താമശയ്ക്ക് വേണ്ടി ആയിരുന്നു എന്നും ഇതിൽ നിന്നും കൂടുതലൊന്നും വായിക്കേണ്ട എന്നും ജിത്താ ബസ്ര വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ശ്രീലങ്കയില്‍ ‌ഉള്ള ഹർഭജൻ മടങ്ങി എത്തിയാൽ വിവാഹ ഒരുക്കങ്ങൾ പൂർത്തിയാകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related News