Loading ...

Home National

പാക്കിസ്ഥാനില്‍ 29 വര്‍ഷം ജയില്‍വാസം അനുഭവിച്ച കുല്‍ദീപ് സിംഗ് വീട്ടില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ 29 വര്‍ഷം ജയില്‍വാസം അനുഭവിച്ച കത്വ സ്വദേശിയ്ക്ക് മോചനം. ജമ്മു കശ്മീരിലെ കത്വ സ്വദേശി കുല്‍ദീപ് സിംഗാണ് 29 വര്‍ഷത്തിനു ശേഷം ജന്മഗൃഹത്തില്‍ എത്തിയത്.പാക്കിസ്ഥാനിലെ കോട്ട് ലാക്പത് ജയിലിലാണ് അദ്ദേഹം തടവ് ശിക്ഷ അനുഭവിച്ചത്.

1992-ല്‍, അറിയാതെ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച്‌ പാകിസ്ഥാനില്‍ കടന്നതിനാണ് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്തത്. ചാരനാണെന്ന് ആരോപിച്ച്‌ കുല്‍ദീപിനെ നാലു തവണ വിചാരണ ചെയ്യുകയും പിന്നീട് 29 വര്‍ഷത്തെ ശിക്ഷ വിധിക്കുകയുമായിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തരമായ ഇടപെടലിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയുമാണ് അദ്ദേഹത്തെ മോചിപ്പിക്കാന്‍ സാധിച്ചത്.

പാക് സൈന്യത്തിന്റെ കയ്യില്‍ അകപ്പെടുന്ന ഓരോ ഇന്ത്യക്കാരനും മൃഗീയ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്ന് കുല്‍ദീപ് വെളിപ്പെടുത്തി. രണ്ട് ജമ്മു കശ്മീര്‍ സ്വദേശികളും മോചനം കാത്ത് ജയിലില്‍ കഴിയുന്നുണ്ട്. പാക് സൈന്യത്തിന്റെ മനുഷ്യത്വരഹിതമായ കടുത്ത പീഡനം മൂലം സമനില തെറ്റി പന്ത്രണ്ടോളം ഇന്ത്യന്‍ പൗരന്മാര്‍ പാകിസ്ഥാനിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ടെന്നും കുല്‍ദീപ് അറിയിച്ചു.

Related News