Loading ...

Home International

ആഗോളതലത്തില്‍ 11,500 വിമാനസര്‍വീസുകള്‍ റദ്ദാക്കി; ലക്ഷക്കണക്കിന് ആളുകള്‍ കുടുങ്ങി

ന്യൂയോര്‍ക്ക്: അമേരിക്കയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ, വെള്ളിയാഴ്ച മുതല്‍ ആഗോളതലത്തില്‍ റദ്ദാക്കിയത് 11,500 വിമാനസര്‍വീസുകള്‍.ക്രിസ്മസ് അവധി ആഘോഷിച്ച്‌ മടങ്ങിപ്പോകുന്നവരെയാണ് ഇത് കാര്യമായി ബാധിച്ചത്. ലക്ഷക്കണക്കിന്
ആളുകള്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ചത് ജീവനക്കാരുടെ കുറവിനും കാരണമായതായി വിമാനക്കമ്ബനികള്‍ പറയുന്നു. പതിനായിരക്കണക്കിന് വിമാനസര്‍വീസുകള്‍ വൈകിയതായും റിപ്പോര്‍ട്ടുണ്ട്.

ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്നു

ക്രിസ്മസ് ആഘോഷത്തിന് ശേഷം ജോലിയിലും മറ്റും പ്രവേശിക്കാന്‍ കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുത്ത തിങ്കളാഴ്ച മാത്രം 3000 വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച 1,100 സര്‍വീസുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.ജീവനക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് അമേരിക്ക ഇളവ് പ്രഖ്യാപിച്ചു. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ പിരീഡ് പത്തുദിവസത്തില്‍ നിന്ന് അഞ്ചുദിവസമാക്കി. കൂടുതല്‍ ആളുകള്‍ നാട്ടില്‍ തിരിച്ചെത്താന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി.






Related News