Loading ...

Home National

കോര്‍ബെവാക്സ്, കോവോവാക്സ്; രണ്ട് വാക്‌സിനുകള്‍ക്ക് കൂടി ഇന്ത്യയില്‍ അനുമതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് വാക്‌സിനുകള്‍ക്ക് കൂടി രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി. കോര്‍ബെവാക്സ്, കോവോവാക്സ് എന്നീ രണ്ട് വാക്സീനുകളും ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറിന്‍ എന്നിവയാണ് അനുമതി ലഭിച്ച പ്രതിരോധ മരുന്നുകള്‍.ഇവ അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാനാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) ആണ് അനുമതി നല്‍കിയത്. ആരോഗ്യമന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 'ആര്‍ബിഡി പ്രോട്ടീന്‍ സബ്-യൂണിറ്റ് വാക്‌സീന്‍ ആണ് കോര്‍ബേവാക്‌സ്. ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്‌സിനാണ് ഇത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍-ഇ എന്ന സ്ഥാപനമാണ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍. ആന്റി വൈറല്‍ മരുന്നാണ് മോള്‍നുപിരാവിര്‍. അടിയന്തര സാഹചര്യങ്ങളില്‍ കോവിഡ് ബാധിച്ച മുതിര്‍ന്നവരില്‍ നിയന്ത്രിതമായി മോള്‍നുപിരാവിര്‍ ഉപയോഗിക്കാനാണ് അനുമതി. ആന്റി-വൈറല്‍ മരുന്നായ മോല്‍നുപിറാവിര്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. 13 കമ്ബനികള്‍ ചേര്‍ന്നാണ് ഇന്ത്യയില്‍ മരുന്ന് നിര്‍മ്മിക്കുകയെന്നും മന്ത്രി പറഞ്ഞു.


Related News