Loading ...

Home International

സിറിയയില്‍ ഇസ്രായേലി വ്യോമാക്രമണം; റോക്കറ്റുകള്‍ പതിച്ചത് റഷ്യന്‍ സൈനികത്താവളത്തിന് സമീപം

ഡമാസ്കസ്: സിറിയയില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. സിറിയയിലെ ഔദ്യോഗിക ടിവി ചാനല്‍ ആണ് ഈ വിവരം പുറത്തു വിട്ടത്.രാജ്യത്തെ സുപ്രധാന തുറമുഖ നഗരമായ ലടാക്കിയയിലാണ് വ്യോമാക്രമണം നടന്നത്. റഷ്യയുടെ വ്യോമസേന താവളമായ ഹ്മൈമിനു സമീപമാണ് ചില റോക്കറ്റുകള്‍ പതിച്ചതെന്നും ചാനലിനെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല. ജനവാസമുള്ള മേഖലകള്‍ ലക്ഷ്യമാക്കി വന്ന ഇസ്രായേലി മിസൈലുകളെല്ലാം സിറിയയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. തുറമുഖത്തെ ഒരു കണ്ടെയ്നര്‍ സൈറ്റ് ലക്ഷ്യമാക്കിയായിരുന്നു ഏറ്റവും കൂടുതല്‍ ആക്രമണം നടന്നതെന്നും സര്‍ക്കാര്‍ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related News