Loading ...

Home Africa

അഴിമതിയാരോപണം; സോമാലിയന്‍ പ്രധാനമന്ത്രിയെ സസ്പെന്‍ഡ് ചെയ്ത് പ്രസിഡന്റ്

മൊഗാദിഷു: സൊമാലിയന്‍ പ്രധാനമന്ത്രി മുഹമ്മദ് റോബിളിനെ പ്രസിഡന്റ് മുഹമ്മദ് ഫര്‍മാജോ സസ്പെന്‍ഡ് ചെയ്തു.അഴിമതി നടത്തിയെന്ന് ആരോപിച്ച്‌ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്.

അന്വേഷണം കഴിയുന്നതു വരെ സസ്പെന്‍ഷന്‍ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ഉപപ്രധാനമന്ത്രി മഹദി മുഹമ്മദിനാണ് രാജ്യത്തിന്റെ ചുമതല. പ്രധാനമന്ത്രിയും പ്രസിഡണ്ടും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതിനാല്‍ രാജ്യത്ത്‌ ഭരണ പ്രതിസന്ധി നിലനിന്നിരുന്നു.പ്രസിഡണ്ടിന്റെ ഈ പ്രവൃത്തി അതിരു കടന്നതാണെന്നും പ്രധാനമന്ത്രി ഈ സ്ഥാനത്ത് തന്നെ തുടരുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച, റോബിള്‍ ഓഫീസിലേക്ക് കടക്കുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും അവര്‍ പരാജയപ്പെട്ടിരുന്നു.

Related News