Loading ...

Home cinema

ഡിയോരമ പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, നടി റിമ കല്ലിങ്കല്‍

ഈ വര്‍ഷത്തെ ഡിയോരമ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് അഭിമാനിക്കാനുള്ള വക അവാര്‍ഡ് പ്രഖ്യാപനത്തിലുണ്ട്.
സുജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത 'സര്‍ദാര്‍ ഉദ്ദം' മികച്ച സംവിധാനത്തിനുള്ള ഗോള്‍ഡന്‍ സ്പാരോ അവാര്‍ഡ് നേടി. നായാട്ട് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജിനെ മികച്ച നടനായി തെരഞ്ഞെടുത്തു. റിമ കല്ലിങ്കല്‍ ആണ് മികച്ച നടി.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത മലയാള ചിത്രമായ നായാട്ടാണ് ബെസ്റ്റ് സില്‍വര്‍ സ്പാരോ പുരസ്കാരം നേടിയ ചിത്രം. ഗൗരവ് മദന്‍ സംവിധാനം ചെയ്ത 'ബറാ ബൈ ബരാഹ്' എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചലച്ചിത്രം. ജോജുവിനെ മികച്ച നടനായി പ്രഖ്യാപിച്ചതിനൊപ്പം നായാട്ട് എന്ന ചിത്രത്തെക്കുറിച്ചും ജോജുവിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങള്‍ അറിയിച്ചത്.

ഒരാഴ്ച നീണ്ടുനിന്ന മേളയില്‍ല്‍ 130-ലധികം സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. സംവിധായകനായ ഗിരീഷ് കാസറവള്ളി, നടി മനീഷ കൊയ്‌രാള, എഡിറ്റര്‍ സുരേഷ് പൈ, ഛായാഗ്രഹകന്‍ സന്ദീപ് ചാറ്റര്‍ജി, സിനിമാ നിരൂപകന്‍ സച്ചിന്‍ ചാറ്റെ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ജൂറി അംഗങ്ങള്‍.

Related News