Loading ...

Home USA

നാ​സ​യു​ടെ ജെ​യിം​സ്​ സ്​​പേ​സ്​ ടെ​ലി​സ്​​കോ​പ്​ വി​ക്ഷേ​പി​ച്ചു


പാരീസ്​​: പ്ര​പ​ഞ്ച​ര​ഹ​സ്യം തേ​ടി നാ​സ​യു​ടെ ജെ​യിം​സ്​ വെ​ബ്​ സ്​​പേ​സ്​ ടെ​ലി​സ്​​കോ​പ്​ യാ​ത്ര​തു​ട​ങ്ങി.ക്രി​സ്മ​സ്​ ദി​ന​ത്തി​ലാ​ണ്​​ ഫ്ര​ഞ്ച്​ ഗ​യാ​ന​യി​ലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന്​ ലോ​ക​ത്തി​ല്‍ ഇ​തു​വ​രെ നി​ര്‍​മി​ച്ച​തി​ല്‍ ഏ​റ്റ​വും വ​ലു​തും ക​രു​ത്ത്​ കൂ​ടി​യ​തു​മാ​യ ടെ​ലി​സ്​​കോ​പ്​ വി​ക്ഷേ​പി​ച്ച​ത്. ഹ​ബി​ള്‍ സ്​​പേ​സ്​ ടെ​ലി​സ്​​കോ​പ്പി‍െന്‍റ​ പി​ന്‍​ഗാ​മി​യെ​ന്നു വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന ജെ​യിം​സ്​ വെ​ബ്​ യൂ​റോ​പ്യ​ന്‍ സ്പേ​സ് ഏ​ജ​ന്‍​സി​യു​ടെ അ​രി​യാ​നെ- 5 റോ​ക്ക​റ്റി​ലേ​റി​യാ​ണ്​ സ​ഞ്ചാ​രം തു​ട​ങ്ങി​യ​ത്.

പ​റ​ന്നു​യ​ര്‍​ന്ന് 27 മി​നു​ട്ടി​ന് ശേ​ഷം പേ​ട​കം വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ല്‍​നി​ന്ന് വേ​ര്‍​പെ​ട്ടു. ടെ​ലി​സ്​​കോ​പ്​ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്താ​ന്‍ ഒ​രു മാ​സ​മെ​ടു​ക്കും. 7000 കി​ലോ ആ​ണ്​ ടെ​ലി​സ്​​കോ​പ്പി‍െന്‍റ ഭാ​രം. 1000 കോ​ടി ഡോ​ള​റാ​ണ്​ ചെ​ല​വ്.

ഭൂ​മി​യി​ല്‍​നി​ന്ന് 16 ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള എ​ല്‍-2 ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​കും ടെ​ലി​സ്കോ​പ് സ്ഥി​തി ചെ​യ്യു​ക. അ​താ​യ​ത്​ ഭൂ​മി​യും ച​ന്ദ്ര​നും ത​മ്മി​ലു​ള്ള ദൂ​ര​ത്തി‍െന്‍റ ഏ​ക​ദേ​ശം നാ​ലു മ​ട​ങ്ങ് അ​ക​ല​ത്തി​ല്‍. ജെ​യിം​സ് വെ​ബ് ഇ​ന്‍​ഫ്രാ​റെ​ഡ് കി​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ്​ പ്ര​വ​ര്‍​ത്തി​ക്കു​ക.

1350 കോ​ടി വ​ര്‍​ഷം മു​മ്ബു​ള്ള പ്ര​പ​ഞ്ച​ഘ​ട​ന​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക, ത​മോ​ഗ​ര്‍​ത്ത​ങ്ങ​ളു​ടെ സ​മ​ഗ്ര നി​രീ​ക്ഷ​ണം, നെ​പ്റ്റ്യൂ​ണ്‍, യു​റാ​ന​സ് ഗ്ര​ഹ​ങ്ങ​ളെ​പ്പ​റ്റി ആ​ഴ​ത്തി​ലു​ള്ള പ​ഠ​നം ഇ​വ​യാ​ണ്​ ടെ​ലി​സ്​​കോ​പ്പി‍െന്‍റ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍.


Related News