Loading ...

Home International

'പാശ്ചാത്യ സ്വാധീനം ഒഴിവാക്കാന്‍ ചൈനയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചു

ബീജിങ്: ക്രിസ്മസ് ആഘോഷിക്കരുതെന്ന് ജനങ്ങളോട് ഉത്തരവിട്ട് ചൈനീസ് സര്‍ക്കാര്‍. രാജ്യത്തിന്‍െറ വിവധയിടങ്ങളില്‍ എല്ലാത്തരം ക്രിസ്മസ് ആഘോഷങ്ങള്‍ക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത് സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഡിസംബര്‍ 20-ന് ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ നഗരത്തിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രഹസ്യ രേഖയാണ് പുറത്തുവന്നത്. 'പരമ്ബരാഗത ചൈനീസ് സംസ്കാരം പ്രചരിപ്പിക്കുക, പാശ്ചാത്യ ഉത്സവങ്ങള്‍ നിരോധിക്കുക' എന്ന തലക്കെട്ടിലുള്ള രേഖയാണ് പ്രചരിച്ചത്.

ക്രിസ്മസ്, ഹോളി നൈറ്റ് തുടങ്ങിയവ പാശ്ചാത്യ മതസംസ്‌കാരത്താല്‍ നിറഞ്ഞതാണ്. ചില രാജ്യങ്ങള്‍ ചൈനയില്‍ തങ്ങളുടെ മൂല്യങ്ങളും ജീവിതരീതികളും പ്രചരിപ്പിക്കാന്‍ അവരുടെ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നു. ഇത് നമ്മുടെ യുവാക്കളെ ആകര്‍ഷിക്കുന്നു. ചിലര്‍ ബിസിനസിന് വേണ്ടിയും ഇത് തുടരുന്നു. ഇത് നമ്മുടെ പരമ്ബരാഗത സംസ്കാരത്തെ നശിപ്പിക്കുകയാണെന്നും നോട്ടിസില്‍ പറയുന്നു.

ക്രിസ്മസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ വകുപ്പ് വിലക്കിയിട്ടുണ്ട്. ആരെങ്കിലും ക്രിസ്മസ് പരിപാടികള്‍ സംഘടിപ്പിച്ചാല്‍ അധികാരികളെ അറിയിക്കുന്നതിനും പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുമായി സ്പെഷ്യല്‍ ഓഫീസറെയും വകുപ്പ് നിയോഗിച്ചിട്ടുണ്ട്. പള്ളികളില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആഘോഷങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് രേഖയില്‍ പറയുന്നു.

പാശ്ചാത്യ സംസ്കാരം, ഉത്സവങ്ങള്‍ എന്നിവ ആഘോഷിക്കുന്നത് കര്‍ശനമായി തടയാന്‍ ശ്രമമുണ്ടാകുമെന്നും മനുഷ്യാവകാശങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മാസികയായ ബിറ്റര്‍ വിന്‍റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related News