Loading ...

Home International

സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് ആര്‍ച്ച്‌ ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു; മണ്ഡേലയ്‌ക്കൊപ്പം പ്രവർത്തിച്ച വ്യക്തി

കേപ്‌ടൗണ്‍: സമാധാന നൊബേല്‍ ജേതാവും ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച്‌ ബിഷപ്പുമായ ഡെസ്‌മണ്ട് ടുട്ടു (90) അന്തരിച്ചു.ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് ഇക്കാര്യം അറിയിച്ചത്. 1984ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ഡെസ്‌മണ്ട് ടുട്ടു വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ മുന്‍നിര പോരാളിയായിരുന്നു.1996ല്‍ ആര്‍ച്ച്‌ ബിഷപ്പ് പദവിയില്‍ നിന്നും വിരമിച്ച അദ്ദേഹം തുടര്‍ന്ന് ആര്‍ച്ച്‌ ബിഷപ്പ് എമെരിറ്റസ് സ്ഥാനം ഏറ്റെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം രോഹിഗ്യന്‍ വിഷയത്തിലടക്കം ഇടപെട്ടിരുന്നു.2005ല്‍ ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം കേരളത്തിലും എത്തിയിരുന്നു. 2005ലെ ഗാന്ധി സമാധാന പുരസ്കാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ പി ജെ അബ്ദുള്‍ കലാം ടുട്ടുവിന് സമ്മാനിച്ചു. നെല്‍സണ്‍ മണ്ടേലയ്ക്ക് ശേഷം ഗാന്ധി പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരന്‍ കൂടിയാണ് ഡെസ്‌മണ്ട് ടുട്ടു.

Related News