Loading ...

Home National

ഭക്ഷ്യവസ്തുക്കള്‍ ന്യൂസ്​പേപ്പറുകളില്‍ പൊതിഞ്ഞ് നല്‍കുന്നതിന്​ വിലക്ക്

മുംബൈ: ​ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ്​പേപ്പറുകളില്‍ പൊതിഞ്ഞ് നല്‍കുന്നതിന്​ വിലക്ക് ഏര്‍പ്പെടുത്തി ​. ന്യൂസ്​പേപ്പറില്‍ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന്​ ഹാനികരമാവുമെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ​ നടപടി.മഹാരാഷ്ട്ര ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് ​.
ഉത്തരവ്​ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും​ അധികൃതര്‍ അറിയിച്ചു.അതെസമയം ഇതുമായി ബന്ധപ്പെട്ട്​ കര്‍ശന നിര്‍ദേശം ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക്​ നല്‍കിയിട്ടുണ്ട്.

Related News