Loading ...

Home Gulf

യാത്രക്കാര്‍ 3 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണമെന്ന നിര്‍ദ്ദേശം നല്‍കി അബുദാബി

അബുദാബി: യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണമെന്ന നിര്‍ദ്ദേശം നല്‍കി അബുദാബി.
അവധിക്കാല തിരക്ക് വര്‍ധിച്ചതോടെയാണ് അബുദാബി രാജ്യാന്തര വിമാനത്താവള അധികൃതര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. 2020 നെ അപേക്ഷിച്ച്‌ യാത്രക്കാരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി 2 വരെ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്തുസ്, പുതുവര്‍ഷ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രവാസികള്‍ നാട്ടിലേക്ക് പോകുന്നതിനാലാണ് തിരക്ക് വര്‍ധിക്കുന്നത്.

അബുദാബി വിമാനത്താവളത്തില്‍ നിന്ന് ദിവസേന ശരാശരി 102 വിമാനങ്ങളിലായി 32,000 പേരാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാലിരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെത്തുന്നവര്‍ പിസിആര്‍ ടെസ്റ്റും അനുബന്ധ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട എയര്‍ലൈനുകളിലോ ട്രാവല്‍ ഏജന്‍സികളിലോ വിളിച്ചും എയര്‍പോര്‍ട്ട് വെബ്‌സൈറ്റില്‍ നോക്കിയും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Related News