Loading ...

Home National

സി. ​ബി.​ഐ രഹസ്യ റിപ്പോര്‍ട്ട്​ ചിദംബരത്തിന്‍റെ​ വീട്ടില്‍

ന്യുഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരത്തി​​െന്‍റ വീട്ടില്‍ എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റ്​ നടത്തിയ പരിശോധനയില്‍ എയര്‍​െസല്‍ മാക്​സിസ്​ അഴിമതിയെ കുറിച്ച സി.ബി.​െഎയുടെ രഹസ്യ റിപ്പോര്‍ട്ട്​ കണ്ടെത്തി. ജനുവരി 13ന്​ നടന്ന പരിശോധനയിലാണ്​ റിപ്പോര്‍ട്ട്​ ക​െണ്ടത്തിയത്​.എയര്‍​െസല്‍ മാക്​സിസ്​ അഴിമതിയെ കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട്​ സീല്‍ ​െചയ്​ത കവറിലായിരുന്നു സി.ബി.​െഎ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നത്​. ഇൗ റിപ്പോര്‍ട്ടി​​െന്‍റ ഒപ്പുവെക്കാത്ത കോപ്പിയാണ്​ ചിദംബരത്തി​​െന്‍റ വീട്ടില്‍ നിന്ന്​ കണ്ടെത്തിയത്​. സി.ബി.​െഎക്കുള്ളില്‍ നിന്നു തന്നെ ഇൗ റിപ്പോര്‍ട്ട്​ ചോര്‍ന്നു​െവന്നാണ്​ ഇതില്‍ നിന്ന്​ വ്യക്​തമാകുന്നതെന്നും എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റ്​ അറിയിച്ചു. ഇക്കാര്യം സി.ബി.​െഎയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്​.എയര്‍​െസല്‍ മാക്​സിസ്​ അഴിമതിയില്‍ പി.ചിദംബരത്തി​​െന്‍റ മകന്‍ കാര്‍ത്തി ചിദംബരത്തി​​െന്‍റ പങ്കി​െന കുറിച്ച്‌​ എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടേറേറ്റും സി.ബി.​െഎയും അ​േന്വഷണം നടത്തുന്നുണ്ട്​.റിപ്പോര്‍ട്ടി​​െന്‍റ ഉള്ളടക്കം സി.ബി.​െഎ പരിശോധിച്ചു വരികയാണ്​. റിപ്പോര്‍ട്ട്​ ചിദംബരത്തി​​െന്‍റ വീട്ടില്‍ എങ്ങനെ എത്തി​െയന്നതിനെ സംബന്ധിച്ച്‌​ സി.ബി.​െഎ അന്വേഷണം ആരംഭിച്ചു​.

Related News