ഹര്ഭജന് സിംഗ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ന്യൂഡല്‍ഹി: എല്ലാ വിധത്തിലുമുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിംഗ്.
ട്വിറ്ററിലൂടെയാണ് ഹര്ഭജന് തീരുമാനം അറിയിച്ചത്.2016ലാണ് ഹര്ഭജന് അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. എന്നാല്‍ ഐപിഎല്ലില്‍ സജീവമായി തുടരുകയായിരുന്നു.
1998ലാണ് ഹര്ഭജന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങള്‍ അക്കൊല്ലം തന്നെ നടന്നു. 2006ല്‍ ടി20 അരങ്ങേറ്റവും നടന്നു. 367 അന്താരാഷ്ട്ര മത്സരങ്ങളും, 334 ലിസ്റ്റ് എ മത്സരങ്ങളും, 198 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഹര്ഭജന് കരുത്ത് കാട്ടി.അന്താരാഷ്ട്ര ക്രിക്കറ്റില്‍ 711 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഭാജി 2007 ലെ ടി20 ലോകകപ്പും, 2011 ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിലംഗമായിരുന്നു