Loading ...

Home National

ഗു​ജ​റാ​ത്തി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി; നാ​ല് മ​ര​ണം

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ നാ​ല് വ​യ​സു​കാ​രി ഉ​ള്‍​പ്പ​ടെ നാ​ല് പേ​ര്‍ മ​രി​ച്ചു.11 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വ​ഡോ​ദ​ര​യി​ലെ ജി​ഐ​ഡി​സി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഫാ​ക്ട​റി​യി​ലെ ബോ​യി​ല​ര്‍ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.65 വ​യ​സു​ള്ള ഒ​രു പു​രു​ഷ​നും ഒ​രു കൗ​മാ​ര​ക്കാ​ര​നും 30 കാ​രി​യാ​യ ഒ​രു സ്ത്രീ​യു​മാ​ണ് മ​രി​ച്ച മ​റ്റു​ള്ള​വ​ര്‍​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ 15 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​രി​ല്‍ നാ​ല് പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രും പ​രി​ക്കേ​റ്റ​വ​രും സ്‌​ഫോ​ട​നം ന​ട​ക്കു​മ്ബോ​ള്‍ പ്ര​ദേ​ശ​ത്ത് കൂ​ടി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രു​മാ​ണ്. സ്‌​ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കാ​ന്‍ ഫോ​റ​ന്‍​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related News