Loading ...

Home National

പു​നെ​യി​ല്‍ ഗു​സ്തി താ​രം വെ​ടി​യേ​റ്റു മ​രി​ച്ചു

മും​ബൈ: പു​നെ​യി​ല്‍ ഗു​സ്തി താ​രം വെ​ടി​യേ​റ്റു മ​രി​ച്ചു. ച​കാ​ന് സ​മീ​പ​മു​ള്ള ഷെ​ല്‍ പിം​പ​ല്‍​ഗാ​വ് ഗ്രാ​മ​ത്തില്‍ നാ​ഗേ​ഷ് ക​രാ​ലെ എ​ന്ന​ താരമാണ് കൊ​ല്ല​പ്പെ​ട്ട​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി പത്തരയോ​ടെ​യാ​യിരുന്നു സം​ഭ​വം.നാ​ല് പേ​ര്‍ ചേ​ര്‍​ന്നാ​ണ് കൊ​ല​ന​ട​ത്തി​യ​ത്. മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഭൂ​മി ഇ​ട​പാ​ടു​മാ​യി ബന്ധപ്പെട്ട കാര്യങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന സംശയിക്കുന്നു. യോ​ഗ​ം കഴിഞ്ഞ് മടങ്ങവെ നാ​ല് പേ​ര്‍ അ​ദ്ദേ​ഹ​ത്തിന് നേര്‍ക്ക് വെ​ടി​യു​തി​ര്‍​ത്തു. വെ​ടി​യേ​റ്റ നാ​ഗേ​ഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.സം​ഭ​വ​ത്തി​ല്‍ അ​ജ്ഞാ​ത​രാ​യ നാ​ല് പ്ര​തി​ക​ള്‍​ക്കെ​തി​രെ ച​ക്ക​ന്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related News