Loading ...

Home India

ആ കള്ള കേസിനു പിന്നിലെ സത്യം എന്തായിരുന്നു...?

പെരിയാര്‍ എന്ന് കേള്‍ക്കുമ്ബോള്‍ പെ​െട്ടന്നൊരു പാട്ടാണ്​ ഒാര്‍മവരിക. 'പര്‍വത നിരയുടെ പനിനീരേ...' എന്ന ഒാമനത്തമുള്ള à´† വിളി മനസ്സിലങ്ങനെ തുളളിത്തുളുമ്ബ​ും. 'ഭാര്യ' എന്ന സിനിമയിലൂടെ കേട്ട à´† പ്രശസ്ത ഗാനം. പശ്ചിമഘട്ട മലനിരകളില്‍ നിന്​ പുറപ്പെട്ട്​, കൊച്ചരുവികളായി തുള്ളിയൊഴുകി, ഒാരമെങ്ങുമുള്ള കാടുകളുടെ സമൃദ്ധികളേറ്റുവാങ്ങി, വെള്ളച്ചാട്ടങ്ങള്‍ക്ക് ജന്മമേകി, നിതാന്തമായ താളത്തിനൊത്ത് ഒഴുകി, വഴിനീളെ മണലും എക്കലും നിക്ഷേപിച്ച്‌, പുഴത്തടങ്ങളെയും കണ്ടല്‍ക്കാടുകളെയും തൊട്ടുരുമ്മിയൊഴുകി കടല്‍ വരെ തെളിവെള്ളം എത്തിച്ചിരുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാര്‍. പക്ഷേ, പണ്ടത്തെയാ പാട്ടില്‍ മാത്രമേ ഇപ്പോള്‍ പര്‍വതനിരയുടെ പനിനീരൊഴുകുന്നുള്ളു എന്നറിയാന്‍ അതി​​​​െന്‍റ കരയിലൊന്നു പോയി നിന്നാല്‍ മതി.ഇൗ യാഥാര്‍ത്ഥ്യം നേരിട്ടറിയാനാണ്​ ​കോഴ​ിക്കോട്​ നിന്ന്​ കൊച്ചിയിലേക്ക്​ കഴിഞ്ഞ ദിവസം പുറപ്പെട്ടത്​. 
പുഴയെന്ന സംസ്കാരത്തെ മാനഭംഗപ്പെടുത്തുന്ന, ലാഭക്കൊതി മൂത്ത വ്യവസായലോബികളുടെ കാട്ടാളത്തരം നേരിട്ടുകാണാനും കൊച്ചിയിലെ 35 ലക്ഷം ജനജീവിതങ്ങളുടെ കുടിവെള്ളത്തില്‍ ഘനലോഹങ്ങളും രാസമാലിന്യങ്ങളും കലക്കി വിഷജലം മോന്തിക്കുന്ന വിഷവാഹിനി കമ്ബനികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ നേരിട്ട്​ കണ്ടറിയാന്‍. കേരളത്തി​​​െന്‍റ 'പെരിയ ആറി'നെ രാസവിഷത്തില്‍ മുക്കിക്കൊല്ലുന്ന ഏലൂര്‍^എടയാര്‍ വ്യവസായ മേഖലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഫാക്ടറികളില്‍ ചിലത് സന്ദര്‍ശിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിയെയും ഒപ്പം കൂട്ടി ഏലൂരിലെത്തുമ്ബോള്‍ സമയം രണ്ടുമണി കഴിഞ്ഞിരുന്നു. ഫാക്‌ട് കമ്ബനിക്കടുത്ത് എത്തിയപ്പോഴാണ് പെരിയാര്‍ സംരക്ഷണസമിതി അംഗവും ജനജാഗ്രതാ സമിതി പ്രവര്‍ത്തകനുമായ ഷബീര്‍ക്കയെ കണ്ടുമുട്ടുന്നത്. അറിയാവുന്നതും ശേഖരിച്ചതുമായ വിവരങ്ങള്‍ പങ്കുവെച്ചപ്പോള്‍ പെരിയാര്‍ തീരത്തെ വിഷവാഹിനി കമ്ബനികള്‍ ഇതുവരെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പരിസ്ഥിതി മലിനീകരണത്തി​​​െന്‍റ ഭീകരത ഇതി​​​െന്‍റ നൂറിരട്ടി വരുമെന്ന് പതിഞ്ഞ സ്വരത്തില്‍ മറുപടി. പിന്നാലെ വരാന്‍ നിര്‍ദേശം നല്‍കി ഷബീര്‍ക്ക ബൈക്കിലേറി ചീറിപ്പാഞ്ഞു. ബൈക്കി​​​െന്‍റ വഴികള്‍ പിന്തുടര്‍ന്ന് കാറിലായിരുന്നു ഞങ്ങളുടെ യാത്ര. അഞ്ചു മിനുട്ട് നേരത്തെ ഓട്ടത്തിനൊടുവില്‍ പച്ചപ്പ് നിറഞ്ഞ പാടത്തോട് ചേര്‍ന്നൊഴുകുന്ന അരുവിക്കരികില്‍ ബൈക്ക് നിര്‍ത്തി. ഞങ്ങളും പിന്നാലെയെത്തി."കുഴിക്കണ്ടം തോട് എന്ന് കേട്ടിട്ടില്ലേ? ലോക മാലിന്യഭൂപടത്തിലേക്ക് കൊച്ചിയുടെ സംഭാവനയാണിത്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പെരിയാറിനെ രാസമാലിന്യങ്ങളുടെ 'ഹോട്ട് സ്പോട്ട്' ആയി മാറ്റിയ കുഴിക്കണ്ടം തോട്ടില്‍ നിന്നുള്ള രാസമാലിന്യങ്ങളെത്തുന്ന തോടാണിത്; പനച്ചിത്തോട്. ആമന്‍തുരുത്ത് പാടശേഖരത്തിലേക്കും രാസമാലിന്യങ്ങളെത്തുന്നത് ഇതുവഴിയാണ്.'' ജീവ​​​​െന്‍റ നിദാനമായ കുടിവെള്ളത്തില്‍ വിഷംകലര്‍ത്തുന്നതിനെതിരെ ഒരു ജനത നടത്തുന്ന സമരത്തിനൊപ്പം നിലയുറപ്പിച്ച ഷബീര്‍ക്ക പറഞ്ഞുനിര്‍ത്തി.െപരിയാറിലെ കണ്ണാടിജലം രാസമാലിന്യങ്ങളുടെ ആധിക്യത്താല്‍ ചുവപ്പ്, ബ്രൗണ്‍, കറുപ്പ് നിറങ്ങളില്‍ നിറംമാറി ഒഴുകുന്നതും മത്സ്യസമ്ബത്ത് ചത്തുപൊങ്ങുന്നതും ഇന്ന് സ്ഥിരം കാഴ്ചയാണ്. വര്‍ഷത്തില്‍ 44 തവണയിലധികം നിറംമാറിയുള്ള ഒഴുക്ക് പെരിയാറിനും ഇന്ന് ശീലമായിക്കഴിഞ്ഞു. നിരന്തരം മത്സ്യങ്ങള്‍ ചത്തുമലച്ച്‌ പൊങ്ങുന്നത് കൊച്ചിക്കാര്‍ക്ക്​ ശീലക്കാഴ്​ചയായിട്ടുണ്ട്​. 80കളില്‍ 35 തരം മത്സ്യങ്ങളുണ്ടായിരുന്ന പെരിയാറില്‍ ഇന്ന് ശേഷിക്കുന്നത് 12 ഇനങ്ങള്‍ മാത്രം.എലൂര്‍^എടയാര്‍ മേഖലയില്‍ പിന്നെ കാണാനുള്ളതെല്ലാം ഇത്തരത്തില്‍ അനുവദനീയമായതി​​​െന്‍റയും 300 ഇരട്ടിയിലധികം രാസമാലിന്യങ്ങള്‍ ഇടതടവില്ലാതെ പെരിയാറിലേക്ക് തള്ളുന്ന കാഴ്ചകള്‍ തന്നെ. പെരിയാറിനെ ഇന്ന് റേഡിയോ ആക്ടീവ് മൂലകങ്ങളുടെയും ഘനലോഹങ്ങളുമുള്‍പ്പെടെയുള്ള രാസമാലിന്യങ്ങളുടെയും ടാങ്കാക്കി മാറ്റിയിരിക്കുകയാണ് രാസപദാര്‍ത്ഥങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കമ്ബനികള്‍. നേരത്തെ കുഴിക്കണ്ടം തോട്ടിലൂടെ ഉന്തിത്തോട് വഴി ഒഴുകിയെത്തിയിരുന്ന അത്യന്തം ഹാനികരമായ ഓര്‍ഗാനോ ക്ലോറിന്‍ വിഭാഗത്തില്‍ പെട്ട 110ല്‍പ്പരം രാസവിഷങ്ങള്‍ ഇപ്പോള്‍ പെരിയാര്‍ ഒന്നടങ്കം വ്യാപിച്ചതോടെ പുഴ ഇപ്പോള്‍ രാസവിഷങ്ങളുടെ കലവറയായി മാറി. ലെഡ്, കാഡ്മിയം, മെര്‍ക്കുറി, ആഴ്സനിക് തുടങ്ങിയ ഘനലോഹങ്ങളാല്‍ 'സമ്ബന്ന'മാണ് ഇന്ന് പെരിയാറി​​​െന്‍റ അടിത്തട്ട്. അതും അനുവദനീയമായ അളവി​​​െന്‍റ മുന്നൂറും നാനൂറും ഇരട്ടി.കുഴിക്കണ്ടം തോട് എന്ന് കേട്ടിട്ടില്ലേ? ലോക മാലിന്യഭൂപടത്തിലേക്ക് കൊച്ചിയുടെ സംഭാവനയാണിത്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പെരിയാറിനെ രാസമാലിന്യങ്ങളുടെ 'ഹോട്ട് സ്പോട്ട്' ആയി മാറ്റിയ കുഴിക്കണ്ടം തോട്ടില്‍ നിന്നുള്ള രാസമാലിന്യങ്ങളെത്തുന്ന തോടാണിത്; പനച്ചിത്തോട്. ആമന്‍തുരുത്ത് പാടശേഖരത്തിലേക്കും രാസമാലിന്യങ്ങളെത്തുന്നത് ഇതുവഴിയാണ്പെരിയാര്‍ തീരത്തെ മാറാരോഗങ്ങളിലേക്ക് തള്ളിവിടുന്ന എടയാര്‍ മേഖലയിലെ രാസമാലിന്യങ്ങളിലെ ഘനലോഹ സാന്നിധ്യം 2006^07 കാലത്ത് തന്നെ പഠനം വഴി കണ്ടെത്തിയിരുന്നു. ശരീരത്തിലെത്തിയാല്‍ ആരോഗ്യത്തിനു അത്യന്തം ഹാനികരമായ രാസമാലിന്യങ്ങളുടെ സാന്നിധ്യം ശാസ്​ത്രീയമായി കണ്ടെത്തിയിട്ട് പതിറ്റാണ്ടു പിന്നിടുമ്ബോഴും യാെതാരു പരിഹാരമാര്‍ഗങ്ങളും സ്വീകരിച്ചിട്ടില്ല. കാഡ്മിയം കാന്‍സര്‍, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകുമ്ബോള്‍ മസ്തിഷ്ക രോഗങ്ങള്‍ക്കും വിളര്‍ച്ചക്കും വൃക്കരോഗങ്ങള്‍ക്കും മന്ദതയ്ക്കും വരെ വഴിയൊരുക്കുന്നതാണ് ലെഡി​​​െന്‍റ സാന്നിധ്യം. മെര്‍ക്കുറിയാകട്ടെ നാഡീ^വൃക്കരോഗങ്ങള്‍ക്കും വായിലും മോണയിലും വ്രണങ്ങളുണ്ടാകുന്നതിനും കാരണമാകുന്നു. ആഴ്സനിക്ക് ഇഞ്ചിഞ്ചായി ആളെ കൊല്ലും. പ്രമേഹം, വൃക്കരോഗങ്ങള്‍, നാഡീരോഗങ്ങള്‍ എന്നിങ്ങനെ അനേകം രോഗങ്ങള്‍ക്കും ഈ ലോഹം കാരണമാകുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഡി.ഡി.ടി ഉല്‍പ്പാദിപ്പിക്കുന്ന ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ് പെരിയാറിന്റെ തീരത്താണ്. കാന്‍സര്‍, പ്രത്യുല്‍പ്പാദന ശേഷിക്കുറവ്, പ്രമേഹം, മസ്തിഷ്കരോഗങ്ങള്‍ തുടങ്ങി അനവധിയായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഡി.ഡി.ടി.വരുംതലമുറക്ക് വേണ്ടി കരുതിവെക്കേണ്ട പ്രകൃതി സമ്ബത്തിനെ, ഇൗ തലമുറക്ക് പോലും ഉപയോഗിക്കാനാവാത്ത തരത്തില്‍ വിഷംകുത്തിവെച്ചും രാസമാലിന്യങ്ങള്‍ മുടക്കമില്ലാതെ തള്ളിയും ഫാക്ടറികള്‍ പെരിയാറിനെ കൊല്ലുന്ന കാഴ്ചകള്‍ കണ്ടതിനു ശേഷം പ്രവര്‍ത്തനം നിലച്ച ഫാക്ടറി ഒരു നദിയോടു ചെയ്യുന്ന ക്രൂരത നേരിട്ടു കാണുന്നതിനായാണ് വൈകുന്നേരം നാലു മണിയോടെ ശ്രീശക്തി പേപ്പര്‍ മില്ല് ലക്ഷ്യമിട്ട് എടയാര്‍ വ്യവസായ മേഖലയിലെത്തുന്നത്. പെരിയാറി​​​െന്‍റ തെളിനീരുറവയില്‍ വിഷം കുത്തിവെക്കുന്നതില്‍ ചെറുതല്ലാത്ത സംഭാവന നല്‍കുന്ന സി.എം.ആര്‍.എല്‍ കമ്ബനിക്ക് സമീപത്തു കൂടിയാണ് അടച്ചുപൂട്ടിയ ശ്രീശക്തി പേപ്പര്‍ മില്ലിലേക്കുള്ള വഴി. പൊതുവഴിയാണെങ്കിലും മരങ്ങളിലെല്ലാം സി.എം.ആര്‍.എല്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളാണ് സന്ദര്‍ശകരെ ആദ്യമായി തന്നെ സ്വാഗതം ചെയ്യുന്നത്. ഒരു ഇൗച്ചക്ക് പോലും അകത്ത് കടക്കാനാവാത്ത വിധം സുരക്ഷയുടെ ഇരുമ്ബ് മറ തീര്‍ത്ത് പൊതുവഴി ഉള്‍പ്പെടെ തങ്ങളുടെ സ്വന്തം സാമ്രാജ്യമാക്കി മാറ്റിവെച്ചിരിക്കുകയാണ് സി.എം.ആര്‍.എല്‍ കമ്ബനി. കമ്ബനിയുടെ പാതി അടച്ചുവെച്ച ഗേറ്റിനരികിലെത്തിയാല്‍ കമ്ബനിയുടെ ഉപോത്പന്നമായ സിമോക്സ് ക്ലേ വലിയ കൂനയായി കൂട്ടിയിട്ടിരിക്കുന്നത് പുറത്ത് നിന്ന് നോക്കിയാല്‍ തന്നെ കാണാം. 2016ല്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ വളരെ കൂടിയ അളവില്‍ മാംഗനീസും ഘനലോഹങ്ങളും ഉള്‍പ്പെടുന്നതാണ് സിമോക്സ് ക്ലേ എന്ന് കണ്ടെത്തിയിരുന്നു. സി.എം.ആര്‍.എലിനു അരികിലൂടെ ശ്രീശക്തി പേപ്പര്‍ മില്ലിലേക്കുള്ള വഴിയിലും മാലിന്യനിക്ഷേപം ഏറെയാണ്, വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ താഴിട്ടുപൂട്ടിയ പേപ്പര്‍ കമ്ബനിയുടെതാണിതെന്ന് കരുതാന്‍ എന്തായാലും തരമില്ല.
ശ്രീ ശക്തി പേപ്പര്‍ മില്ലിലേക്കുളള വഴിയിലെ മാലിന്യനിക്ഷേപംപേപ്പര്‍ മില്ല് കോമ്ബൗണ്ടിലെത്തിയപ്പോള്‍ കാണാനായത്​ തുരുമ്ബുകള്‍ കൊണ്ടു തീര്‍ത്ത തൂണുകളും ഇരുമ്ബുഷീറ്റുകളും. സമീപത്ത് ഇരുമ്ബെന്ന് പേരിന് പോലും പറയാനാവാത്ത വിധം തുരുമ്ബെടുത്ത യന്ത്രങ്ങള്‍. യന്ത്രങ്ങള്‍ നിലനില്‍ക്കുന്ന രണ്ടുമീറ്റര്‍ അകലത്തില്‍ ക്ഷീണിച്ചൊഴുകുന്ന പെരിയാര്‍. കമ്ബനി പ്രവര്‍ത്തനം അവസാനിപ്പിക്കുമ്ബോള്‍ പെരിയാര്‍ തീരത്ത് തള്ളിയ പ്ലാസ്റ്റിക് മാലിന്യക്കൂനയാണ് ഇവിടെ ഒരു മില്ലുണ്ടായിരുന്നു എന്നതിന് ഇപ്പോഴും തെളിവ് നല്‍കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വന്‍ മലകളാണ് ഫാക്ടറി വളപ്പ് നിറയെ. 20 അടി ഉയരത്തില്‍ കുന്നുകൂടി കിടക്കുന്ന ഇൗ മാലിന്യങ്ങള്‍ പടിപടിയായി പതിക്കുന്നത് പെരിയാറിലേക്കാണ്. പ്ലാസ്റ്റിക് മാലിന്യത്തി​​​െന്‍റ ഭീകരത വെളിവാക്കുന്ന നിരവധി ചിത്രങ്ങള്‍ ഇതിനകം ഫോട്ടോഗ്രാഫര്‍ പകര്‍ത്തിക്കഴിഞ്ഞിരുന്നു. മില്ല് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കോടതിവിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനകം ഷബീര്‍ക്കയും പറഞ്ഞുതന്നു. എല്ലാം വിശദമായി കേട്ട ശേഷം ഞങ്ങള്‍ മടങ്ങാനുള്ള ഒരുക്കമായി. തിരിച്ചു പോകുമ്ബോള്‍ സി.എം.ആര്‍.എല്‍ കമ്ബനി വളപ്പിലെ സിമോക്സ് ക്ലേയുടെ കൂനക്ക് അല്പം കൂടി ഉ‍യരംവെച്ചതായി കണ്ടു. ഷബീര്‍ക്ക ബൈക്കിലേറി വീട്ടിലേക്കും ഞങ്ങള്‍ തിരിച്ച്‌ ഇടപ്പള്ളി ഭാഗത്തേക്കും മടങ്ങി.എറണാകുളം ബിനാനിപുരം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഷബീര്‍ക്കയുടെ മൊബൈലില്‍ ഒരു കോള്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സി.എം.ആര്‍.എല്‍ കമ്ബനിയില്‍ മൂന്നംഗ സംഘം വലിയ ബാഗുമായി അതിക്രമിച്ചു കടന്നുവെന്ന് കാണിച്ച്‌ കമ്ബനി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഷബീര്‍ക്കയെ ഫോണില്‍ വിളിക്കുന്നത്. കാരണം, കമ്ബനി വളപ്പില്‍ കടന്ന സംഘത്തിലെ തിരിച്ചറിയപ്പെട്ട ഏക വ്യക്തി ഷബീര്‍ക്കയാണ്.ഒരു വാര്‍ത്തക്ക് പിന്നാലെ പോകുന്ന മാധ്യമപ്രവര്‍ത്തകനും അതിനാവശ്യമായ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫറും അനുഭവിക്കുന്ന അതേ അനുഭവങ്ങള്‍ മാത്രമേ ഇൗ വാര്‍ത്തക്ക് പിന്നാലെ പോയ നേരത്തും ഞങ്ങള്‍ക്കുണ്ടായുള്ളൂ. എന്നാല്‍, കാര്യങ്ങള്‍ മാറിമറയുന്നത് ഒരു ദിവസം കൂടി കഴിഞ്ഞായിരുന്നു. എറണാകുളം ബിനാനിപുരം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഷബീര്‍ക്കയുടെ മൊബൈലില്‍ ഒരു കോള്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സി.എം.ആര്‍.എല്‍ കമ്ബനിയില്‍ മൂന്നംഗ സംഘം വലിയ ബാഗുമായി അതിക്രമിച്ചു കടന്നുവെന്ന് കാണിച്ച്‌ കമ്ബനി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഷബീര്‍ക്കയെ ഫോണില്‍ വിളിക്കുന്നത്. കാരണം, കമ്ബനി വളപ്പില്‍ കടന്ന സംഘത്തിലെ തിരിച്ചറിയപ്പെട്ട ഏക വ്യക്തി ഷബീര്‍ക്കയാണ്. ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട സംഘം സി.എം.ആര്‍.എല്‍ കമ്ബനി ജീവനക്കാരെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെട്ടുവെന്നും ക്യാമറാബാഗില്‍ രാസവസ്തുക്കള്‍ നിറച്ച്‌ കോമ്ബൗണ്ടില്‍ തള്ളി കമ്ബനിയുടെ പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സി.സി.ടി.വി ഫൂട്ടേജുകള്‍ സഹിതം കമ്ബനി ജനറല്‍ മാനേജര്‍ മോഹന്‍ദാസ് പരാതിപ്പെട്ടുവെന്നാണ് പൊലീസ് വിശദീകരണം.പരാതി കിട്ടിയപാടെ സംഭവത്തിെല നിജസ്ഥിതി പോലും പരിശോധിക്കാന്‍ തയ്യാറാകാതെ ഇപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ആജ്ഞ പുറപ്പെടുവിക്കാനായിരുന്നു ബിനാനിപുരം പൊലീസിന് തിടുക്കം.പരാതി കിട്ടിയപാടെ സംഭവത്തിെല നിജസ്ഥിതി പോലും പരിശോധിക്കാന്‍ തയ്യാറാകാതെ ഇപ്പോള്‍ തന്നെപൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ആജ്ഞ പുറപ്പെടുവിക്കാനായിരുന്നു ബിനാനിപുരം പൊലീസിന് തിടുക്കം. വ്യാജപരാതിയാണെന്നും വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സഹായിക്കാനായി പോയതാണെന്നും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടോ എന്ന് അറിയാന്‍ തെളിവായി ഹാജരാക്കിയ വീഡിയോ ഫൂട്ടേജുകള്‍ പരിശോധിക്കണമെന്നും പറഞ്ഞപ്പോള്‍ എന്നാല്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തേ പറ്റൂ എന്നായി പൊലീസി​​​െന്‍റ മറുപടി. പിന്നീട് ഷബീര്‍ക്കയുടെ വീട്ടിലും തൊഴില്‍സ്ഥാപനത്തിലും ഒറ്റക്കും കൂട്ടമായും പൊലീസി​​​െന്‍റ വരവാണ് ( അത് ഇപ്പോഴും തുടരുന്നുമുണ്ട്).

ശ്രീ ശക്തി പേപ്പര്‍ മില്ലിലേക്കുളള വഴിയിലെ മാലിന്യനിക്ഷേപംകമ്ബനി നല്‍കിയ പരാതി എന്തായാലും അതിന്മേല്‍ ചാടിക്കയറി നടപടിയെടുത്ത് പൊതുപ്രവര്‍ത്തകരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും നിശബ്ദരാക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇപ്പോഴും പൊലീസ്. പിന്നീട് ഇൗ സംഭവം വാര്‍ത്തയാവുകയും പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിക്കുകയും മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയെ അപലപിക്കുകയും ചെയ്തതോടെ കമ്ബനിയോടുള്ള കൂറ് പൊലീസ് അല്‍പമൊന്ന്​ കുറച്ചെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരെയും പൊതുപ്രവര്‍ത്തകരെയും ലക്ഷ്യം വെച്ചുള്ള വേട്ട ഇപ്പോഴും തുടരുക തന്നെയാണ്.1. സി.എം.ആര്‍.എല്‍ കമ്ബനിയുടെ കോമ്ബൗണ്ടില്‍ പോലും പ്രവേശിക്കാതെ എങ്ങനെയാണ് മൂന്നംഗ സംഘം കമ്ബനിയില്‍ അതിക്രമിച്ചു കടക്കുന്നത്?2. അതിക്രമിച്ചു കടക്കുന്നതി​​​െന്‍റ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി നല്‍കിയ സി.സി.ടി.വി ഫൂട്ടേജില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ?3. സി.എം.ആര്‍.എല്‍ കമ്ബനി ജീവനക്കാര്‍ വന്നപ്പോള്‍ മൂന്നംഗ സംഘം ഓടിരക്ഷപ്പെട്ടുവെന്ന് പറയുന്ന ദൃശ്യങ്ങള്‍ പബ്ലിക്കായി കാണിക്കാന്‍ പൊലീസിന് ധൈര്യമുണ്ടോ?4. പൊതുവഴിയില്‍ സി.സി ടി.വി ക്യാമറ സ്​ഥാപിക്കാന്‍ ആരാണ്​ കമ്ബനിക്ക്​ അനുവാദം നല്‍കിയത്​..?
ഇൗ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും വ്യക്തമായ ഉത്തരം തേടാന്‍ പോലും പൊലീസ് ഇതുവരെ ശ്രമിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ നിജസ്ഥിതി ബോധ്യപ്പെടുമെന്നിരിക്കെയാണ്​ പൊതുപ്രവര്‍ത്തകരെ വേട്ടയാടാന്‍ പൊലീസി​​​​െന്‍റ തിടുക്കം. ഇതൊന്നും 'കമ്ബനിയുടെ സ്വന്തം' പൊലീസിന്​ ആവശ്യമില്ല. കൊലപാതകം പോലും അന്വേഷിക്കുന്നത്​ പിന്നാക​െട്ട എന്നു കരുതുന്ന പൊലീസാണ്​ കമ്ബനി പ്രതിഷേധക്കാരെ ഒതുക്കാന്‍ പറയുന്ന നുണയ്​ക്കു പിന്നാലെ അറസ്​റ്റും വാറന്‍റും നോട്ടീസുമായി ചാടിപ്പുറപ്പെടുന്നത്​.
അതിനെക്കാള്‍ രസകരമാണ്​ കമ്ബനിക്കു വേണ്ടി വാര്‍ത്തകള്‍ എഴുതുന്ന ചില പത്രങ്ങളുടെ അവസ്​ഥ. അടുത്ത ദിവസം വന്ന വാര്‍ത്ത ​വായിച്ച്‌​ ചിരിക്കണോ കരയണോ എന്നുപോലും തോന്നിപ്പോയി. കമ്ബനി ആരോപിച്ചു എന്നോ സംശയിക്കുന്നുവെ​േന്നാ തര്‍ക്കമില്ലാത്തവണ്ണം തീര്‍പ്പ്​ പ്രഖ്യാപിച്ചുകൊണ്ടാണ്​ വാര്‍ത്ത വന്നത്​. കമ്ബനി മാനേജര്‍ പ​ത്രാധിപരായാല്‍ പോലും ഇങ്ങനെ കമ്ബനിയുടെ 'സ്വന്തം ലേഖകനെ' പോലെ വാര്‍ത്ത എഴ​ുതുമെന്നു തോന്നുന്നില്ല.


സി.എം.ആര്‍.എല്‍ കമ്ബനിയില്‍ അതിക്രമിച്ചു കടന്നുവെന്ന്​ സംശമില്ലാതെ റിപ്പോര്‍ട്ട്​ ചെയ്യുന്നു ഇൗ പത്രംഎത്രയോ കാലമായി മുഖ്യധാരാ രാഷ്​ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാത്ത പരിസ്​ഥിതി ​പ്രവര്‍ത്തകരെയും സാമൂഹിക പ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍ കുടുക്കാന്‍ തുടങ്ങിയിട്ട്​. മാധ്യമ പ്രവര്‍ത്തകര്‍ക്ക്​ വിവരങ്ങള്‍ നല്‍കി ഗൗരവമുള്ള വിഷയങ്ങള്‍ സമൂഹത്തിനു മുന്നില്‍ എത്തിക്കുന്നതില്‍ ഇൗ ആക്​ടിവിസ്​റ്റുകള്‍ വലിയ പങ്ക്​ വഹിക്കുന്നുണ്ട്​. അവരെ കള്ളക്കേസുകളില്‍ കുടുക്കു​േമ്ബാള്‍ അത്​ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരേയുള്ള ഭീഷണികൂടിയാണ്​.

Related News