Loading ...

Home International

ചൈനയുടെ മുസ്ലിം അടിച്ചമര്‍ത്തല്‍ ; സിന്‍ജിയാംഗില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ നിരോധനം

വാഷിങ്ടണ്‍: ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ നിരോധിച്ച്‌ യുഎസ്.ഇറക്കുമതി ഉല്‍പന്നങ്ങള്‍ നിരോധിക്കുന്ന ബില്ലില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. സിന്‍ജിയാങ് മേഖലയില്‍ തൊഴിലാളികളെ ചൂഷണം ചെയ്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങളും മറ്റും തയ്യാറാക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണിത്. ബില്ലിന് യുഎസ് കോണ്‍ഗ്രസ് നേരത്തെ അനുമതി നല്‍കിയിരുന്നു.ചൈനയിലെ മുസ്ലീം ന്യൂനപക്ഷമായ ഉയിഗുര്‍ വിഭാഗത്തിനോട് ബെയ്ജിങ് നടത്തുന്ന ചൂഷണത്തിനെതിരെ നേരത്തെയും യുഎസ് ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഉയിഗുര്‍ നിര്‍ബന്ധിത തൊഴില്‍ നിരോധന നിയമവും യുഎസിലുണ്ട്. ഉയിഗുറിനെ ചൈന വംശഹത്യ ചെയ്യുകയാണെന്നും വാഷിങ്ടണ്‍ നേരത്തെ പ്രഖ്യാപിച്ചതാണ്.

ഉയിഗുര്‍ ഉള്‍പ്പടെയുള്ള മുസ്ലീം വിഭാഗങ്ങളെ തടവിലാക്കിയ ക്യാമ്ബുകള്‍ ചൈനയിലെ സിന്‍ജിയാങ്ങിലാണുള്ളത്. ഇവിടെ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കളും ഉയിഗുര്‍ വിഭാഗത്തെ ചൂഷണം ചെയ്ത് നിര്‍ബന്ധിത തൊഴിലിന് വിധേയമാക്കി നിര്‍മിക്കപ്പെടുന്നവയാണ്. ഇത്തരത്തിലൊരു ചൂഷണം നടക്കുന്നില്ലെന്ന് തെളിയിക്കാന്‍ ചൈന തയ്യാറാകാത്തിടത്തോളം കാലം ഇറക്കുമതിയില്‍ വിലക്ക് തുടരുമെന്നും യുഎസ് വ്യക്തമാക്കി.

ചൈനയിലെ കൃഷി ഉല്‍പ്പന്നങ്ങളുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് സിന്‍ജിയാങ്. ഇവിടെ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന പരുത്തി, തക്കാളി, സോളാര്‍ പാനല്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന പോളിസിലിക്കണ്‍ തുടങ്ങി നിരവധി വസ്തുക്കള്‍ നിര്‍ബന്ധിത തൊഴിലിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്നവ ആണെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍.

Related News