Loading ...

Home USA

എച്ച്‌-1ബി, എല്‍-1 വിസകള്‍ക്ക് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കി അമേരിക്ക

വാഷിംഗ്ടണ്‍: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് വീസകളായ എച്ച്‌-1ബി, എല്‍-1, ഒ-1 വീസകള്‍ക്ക് നേരിട്ട് നടത്തിയിരുന്ന അഭിമുഖങ്ങള്‍ താത്ക്കാലികമായി ഒഴിവാക്കി അമേരിക്ക.വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച തീരുമാനം സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടത്. 2022 ല്‍ നല്‍കാനുള്ള ചില വര്‍ക്ക് കാറ്റഗറി വീസകള്‍ക്ക് ഇന്‍ പേഴ്‌സണ്‍ അഭിമുഖം ഒഴിവാക്കിയതായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇതനുസരിച്ച്‌ വിദേശത്തുനിന്ന് എച്ച്‌-1ബി, എല്‍-1, ഒ-1, എച്ച്‌-3, അത്‌ലറ്റുകള്‍, ആര്‍ട്ടിസ്റ്റുകള്‍, എന്റര്‍ട്രെയിനറുകള്‍ എന്നിവര്‍ക്കു നല്‍കുന്ന പി-വീസ, രാജ്യാന്തര കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച്പ്രോഗ്രാമുകളിലെ പങ്കാളികള്‍ ( ക്യൂ വീസകള്‍) എന്നീ വീസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ യു.എസ് കോണ്‍സുലേറ്റില്‍ നേരിട്ട് അഭിമുഖത്തിന് എത്തേണ്ടതില്ല. 2022 ഡിസംബര്‍ 31വരെയാണ് ഈ ഒഴിവ് നല്‍കിയിരിക്കുന്നത്.

നോണ്‍-ഇമിഗ്രന്റ് വീസകളില്‍ ടെംപററി അഗ്രികള്‍ച്ചറല്‍ ആന്റ് നോണ്‍ അ്രഗികര്‍ച്ചറല്‍ വര്‍ക്ക് (എച്ച്‌-2 വീസ) വിദ്യാര്‍ത്ഥികള്‍ (എഫ് , എം. വീസകള്‍) സ്റ്റുഡന്റ് എക്‌സചേഞ്ച് വിസിറ്റേഴ്‌സ് (അക്കാദമിക് ഡെ വീസകള്‍) എന്നിവയ്ക്കും വ്യക്തിപരമായ അഭിമുഖം ഒഴിവാക്കിയതായി സ്‌റ്റേറ്റ് സെക്രട്ടറി അന്തോനി ബ്ലിങ്കന്‍ വ്യക്തമാക്കി .

Related News