Loading ...

Home cinema

ആമി നിരോധിക്കണമെന്ന ഹരജി: കേന്ദ്രത്തിന് നോട്ടീസ്

കൊച്ചി: കമല്‍ ചിത്രം 'ആമി' നിരോധിക്കണമെന്ന് ഹരജിയില്‍ കോടതി കേന്ദ്ര സര്‍ക്കാര്‍, വാര്‍ത്താവിതരണ മന്ത്രാലയം, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദേശം നല്‍കി.കേസില്‍ എതിര്‍ കക്ഷികളായ സംവിധയകന്‍ കമല്‍, നിര്‍മാതാക്കള്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ.പി രാമചന്ദ്രനാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.മാധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ലെ പ​ല യ​ഥാ​ര്‍​ഥ​സം​ഭ​വ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യാ​ണ് സി​നി​മ എ​ടു​ത്തി​ട്ടു​ള്ള​െ​ത​ന്ന്​ ഹ​ര​ജി​യി​ല്‍ വാ​ദി​ക്കു​ന്നു.യ​ഥാ​ര്‍​ഥ വ​സ്തു​ത​ക​ള്‍ വ​ള​ച്ചൊ​ടി​ക്കാ​നോ മ​റ​ച്ചു​വെ​ക്കാ​നോ സം​വി​ധാ​യ​ക​ന് അ​വ​കാ​ശ​മി​ല്ല. ചി​ത്ര​ത്തി​നെ​തി​രെ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. മാ​ധ​വി​ക്കു​ട്ടി​യു​ടെ മ​തം​മാ​റ്റം കേ​ര​ള​ത്തി​ല്‍ വേ​രു​പി​ടി​ച്ച ല​വ്​ ജി​ഹാ​ദി​​​​​​െന്‍റ തു​ട​ക്ക​ക്കാ​ല​മാ​ണെ​ന്നും ഇ​തി​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ഗു​രു​ത​ര​പ്ര​ശ്ന​മാ​ണെ​ന്നും ഹ​ര​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ല​വ്​ ജി​ഹാ​ദി​ന് വീ​ര്യം പ​ക​രാ​നാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. തി​ര​ക്ക​ഥ​യും ബ്ലൂ ​പ്രി​ന്‍​റും വി​ളി​ച്ചു​വ​രു​ത്തി ഹൈ​കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ള്‍ നീ​ക്കു​ന്ന​തു​വ​രെ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഹ​ര​ജി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related News