Loading ...

Home Gulf

അബുദാബിയില്‍ ഡ്രൈവര്‍ രഹിത ടാക്‌സികളില്‍ യാത്രകൾ അനുവദിച്ച് തുടങ്ങി

അബുദാബി: ഡ്രൈവര്‍ രഹിത ടാക്‌സികളില്‍ ആളുകളെ കയറ്റി അബുദാബി. ആദ്യഘട്ടത്തില്‍ യാസ് ഐലന്റിലെ നാലിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ സേവനം ലഭിക്കുക.
ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ 'ടി.എക്‌സ്.എ.ഐ' എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് 24 മണിക്കൂറും ലഭ്യമാക്കിയ സേവനങ്ങള്‍ ബുക്കുചെയ്യാം എന്ന് അധികൃതര്‍ അറിയിച്ചു. ആപ്പില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ അബുദാബിയിലുള്ളവര്‍ക്ക് ടാക്‌സി സേവനങ്ങള്‍ ബുക്കുചെയ്യാമെന്ന് ഇതിന്റെ പ്രവര്‍ത്തന ചുമതലയുള്ള ബയാനതിന്റെ സി.ഇ.ഒ ഹസന്‍ അല്‍ ഹൊസാനി പറഞ്ഞു. യാസ് ഐലന്റിലെ നാലിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ സേവനം ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ അബുദാബിയുടെ വിവിധ ഭാഗങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് 10 ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ സര്‍വീസ് നടത്തും. കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് കുറഞ്ഞ ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാണ് ഇപ്പോള്‍ യാസില്‍ സര്‍വീസ് നടത്തുന്ന ടാക്‌സികളെന്നും അദ്ദേഹം പറഞ്ഞു. അബുദാബി യാസ് ഐലന്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഡ്രൈവര്‍ രഹിത ടാക്‌സികളില്‍ ആളുകളെ കയറ്റിത്തുടങ്ങിയത്.

Related News