Loading ...

Home USA

ഉല്‍ക്കകളെ ഇടിച്ചു തെറിപ്പിക്കാനുള്ള ഉപഗ്രഹം സഞ്ചാരപഥത്തില്‍; ബഹിരാകാശത്ത് പ്രതിരോധം തീര്‍ത്ത് നാസയുടെ പ്രത്യേക വാഹനം

ന്യൂയോര്‍ക്ക്: ഭൂമിയെ രക്ഷിക്കാന്‍ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച നാസയുടെ വാഹനം കാവലേറ്റെടുത്തു. ഭൂമിയുടെ ശക്തമായ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് വരുംമുന്നേ ഉല്‍ക്കകളേയും മറ്റ് വസ്തുക്കളേയും അങ്ങോട്ട് പോയി ഇടിച്ചുതെറിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് വാഹനം നിര്‍വ്വഹിക്കേണ്ടത്.

ബഹിരാകാശത്ത് എത്തിയശേഷം വാഹനം ചിത്രങ്ങള്‍ പുറത്തുവിട്ടു തുടങ്ങി. ഡാര്‍ട്ട് എന്ന പേരിലാണ് ആദ്യ ഉപഗ്രഹ പ്രതിരോധ പരീക്ഷണം വിജയം കണ്ടത്.അന്തരീക്ഷത്തില്‍ ശിലാഖണ്ഡങ്ങളായി പാറി നടക്കുന്നവയും അതിശക്തമായി ഭൂമിക്ക് നേരെ വരുന്ന ഉല്‍ക്കകളും ഭൂമിക്കെന്നും അപകടമാണ്. ഇതിനൊപ്പം നിലവില്‍ വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച ശേഷം നിര്‍ജീവമായ ഉപഗ്രഹങ്ങളും അവയുടെ ഭാഗങ്ങളും ബഹിരാ കാശ ഉപഗ്രഹങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. ഇതിനെയെല്ലാം നേരിടാനും അവയുടെ സഞ്ചാര പാത മാറ്റാനുമാണ് ഇടിച്ചുതെറിപ്പിക്കാന്‍ ശേഷിയുള്ള ഉപഗ്രഹത്തെ നാസ അയച്ചത്. ഉല്‍ക്കകളേയും ഉപഗ്രഹങ്ങളേയും ചെറുതായൊന്ന് തട്ടിയാല്‍ പോലും അവ ഏറെ അകലേയ്‌ക്ക് നീങ്ങി സഞ്ചാരപഥം മാറിപ്പോകുമെന്നതാണ് നേട്ടം.

ബഹിരാകാശത്ത് എത്തിയ ശേഷം ഉപഗ്രഹത്തിന്റെ ഡാര്‍കോ ടെലസ്‌കോപ് ക്യാമറയാണ് ആദ്യം പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഡിസംബര്‍ 7ന് നടത്തിയ ബഹിരാകാശത്തെ നിരീക്ഷണ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഭൂമിയില്‍ നിന്നും 32 ലക്ഷം കിലോമീറ്റര്‍ ദൂരത്തിലേക്കാണ് ഉപഗ്രഹം എത്തിയിരിക്കുന്നത്. നാസ മുന്നേ വിക്ഷേപിച്ച ന്യൂഹൊറൈസണ്‍ എന്ന ഉപഗ്രഹത്തിനായി വികസിപ്പിച്ച അത്യാധുനിക ദൂരദര്‍ശിനിയാണ് ഡാര്‍ട്ടിലും ഘടപ്പിച്ചി രിക്കുന്നത്. പ്ലൂട്ടോയുടേയും അതിനപ്പുറമുള്ള ക്യൂപ്പര്‍ ബെല്‍റ്റ് എന്നറിയപ്പെടുന്ന പ്രതിഭാസത്തിന്റേയും ചിത്രം എടുക്കാന്‍ തക്ക ശേഷിയുളള ടെലസ്‌കോപ്പ് ക്യാമറയാണിത്.


Related News