Loading ...

Home International

സി​റി​യ​ന്‍ പൗ​ര​ന് പാ​സ്പോ​ര്‍​ട്ട് കൈ​മാ​റി; യു​എ​സ് ന​യ​ത​ന്ത്ര​ജ്ഞ​നെ തു​ര്‍​ക്കി അ​റ​സ്റ്റ് ചെ​യ്തു

ഈ​സ്താം​ബു​ള്‍: സി​റി​യ​ന്‍ പൗ​ര​ന് പാ​സ്പോ​ര്‍​ട്ട് കൈ​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച്‌ യു​എ​സ് ന​യ​ത​ന്ത്ര​ജ്ഞ​നെ തു​ര്‍​ക്കി അ​റ​സ്റ്റ് ചെ​യ്തു.ഇ​സ്താം​ബു​ള്‍ വി​മാ​ന​ത്താവ​ള​ത്തി​ല്‍ വ​ച്ച്‌ ന​വം​ബ​ര്‍ 11നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​രു​വ​രേ​യും അ​റ​സ്റ്റ് ചെ​യ്തെ​ന്ന് തു​ര്‍​ക്കി പോ​ലീ​സ് അറിയിച്ചു.വ്യാ​ജ പാ​സ്പോ​ര്‍​ട്ടു​മാ​യി ജ​ര്‍​മ​നി​യി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സി​റി​യ​ന്‍ പൗ​ര​ന്‍ പി​ടി​യി​ലാ​യ​ത്. ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​മാ​റി​യ പാ​സ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ള്‍ പ​റ​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷം ഇ​രു​വ​രേ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ബെ​യ്‌​റൂ​ട്ടി​ലെ യു​എ​സ് കോ​ണ്‍​സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​സ്പോ​ര്‍​ട്ട് വി​റ്റ​തി​ന് കി​ട്ടി​യ 10,000 ഡോ​ള​ര്‍ ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. വ്യാ​ജ​രേ​ഖ ച​മ​ച്ചു വെ​ന്ന കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത സി​റി​യ​ന്‍ പൗ​ര​നെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.അ​തേ​സ​മ​യം, അ​റ​സ്റ്റി​ലാ​യ ന​യ​ത​ന്ത്ര​ജ്ഞ​ന്‍ ത​ട​ങ്ക​ലി​ല്‍ തു​ട​രു​ക​യാ​ണ്. ബു​ധ​നാ​ഴ്ച പു​റ​ത്തു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌ യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് പ്ര​തി ക​രി​ച്ചി​ട്ടി​ല്ല.

Related News