Loading ...

Home International

ഏറ്റവും വിലകൂടിയ ടെലസ്കോപ്പ് ജെയിംസ് വെബിന്റെ വിക്ഷേപണം ഡിസംബര്‍ 24ന്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വിലകൂടിയ ദൂരദര്‍ശിനിയായ ജെയിംസ് വെബ് ടെലസ്കോപ്പിന്റെ വിക്ഷേപണം ഡിസംബര്‍ 24ന് നടക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. കൊറോണ വൈറസ് മഹാമാരി കാരണം ജോലിസ്ഥലത്തെ നിയന്ത്രണങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ വര്‍ഷം ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയുടെ വിക്ഷേപണം 2021 ഒക്ടോബര്‍ 31 ലേക്ക് നീട്ടിവച്ചത്.

2020 മാര്‍ച്ചിലും വിക്ഷേപണത്തിനു ശ്രമിച്ചിരുന്നു. 1996 ല്‍ വിഭാവനം ചെയ്തത് 2007ല്‍ വിക്ഷേപിക്കാനായിരുന്നു തുടക്കത്തില്‍ ലക്ഷ്യമിട്ടിരുന്നത്. ഭൂമിയില്‍ നിന്ന് പത്ത് ലക്ഷം മൈല്‍ അകലെ സ്ഥാപിക്കാനാണ് വിലകൂടിയ ഈ ടെലസ്കോപ്പ് ഉപയോഗിക്കുക.ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് നാസയുടെ പുതുതലമുറ ടെക്നോളജിയാണ്. കെപ്‌ലര്‍ പോലെ ബഹിരാകാശത്ത് വന്‍ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്താന്‍ സഹായിക്കുന്നതാണ് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. ഈ ടെലസ്കോപ്പ് കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ വന്‍ കണ്ടെത്തലുകള്‍ നടത്താനാകുമെന്നാണ് നാസ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.


Related News