Loading ...

Home National

എട്ടുനഗരങ്ങളില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനമെന്ന് ആശങ്ക; ഏഴു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

രാജ്യത്തെ എട്ടു നഗരങ്ങളില്‍ ഒമിക്രോണ്‍ കൊവിഡ് വകഭേദത്തിന്റെ സാമൂഹിക വ്യാപനം നടന്നതായി ആശങ്ക. മുംബൈ, പൂനെ ,ഡെല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഭുവനേശ്വര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ വന്‍ നഗരങ്ങളിലാണ് ഒമിക്രോണ്‍ സാമൂഹിക വ്യാപനം നടന്നതായി സംശയിക്കപ്പെടുന്നത്.

അതിനിടെ സാമൂഹിക വ്യാപനം നടന്നുവെന്ന് സംശയിക്കപ്പെടുന്ന എട്ടു നഗരങ്ങളിലും എല്ലാ കൊവിഡ് പൊസിറ്റീവ് കേസുകള്‍ക്കും ജനിതക പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വന്‍ നഗരങ്ങളില്‍ ഒമിക്‌റോണ്‍ സാമൂഹിക വ്യാപനം നടന്നതായി സംശയിക്കപ്പെടുന്നു എന്ന് കാണിച്ച്‌ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അധ്യക്ഷന്‍ സുര്‍ജിത് കുമാര്‍ സിങ് ഏഴു സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി.

രാജ്യത്ത് ഇപ്പോള്‍ ഇരുനൂറ്റിഇരുപത്തിരണ്ട് ഒമിക്‌റോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ അറുപത് രോഗ ബാധിതര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ ഇത്തരം ആളുകളുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നതാണ് സാമൂഹിക വ്യാപന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.


Related News