Loading ...

Home Gulf

അബുദാബിയില്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്ക് പിഴ കടുപ്പിച്ചു

അബുദാബിയില്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്ക് പിഴ കടുപ്പിച്ചു.അല്‍ ദഫ്‌റ മേഖലാ ഭരണ പ്രതിനിധിയും അബുദാബി പരിസ്ഥിതി ഏജന്‍സി ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ അവതരിപ്പിച്ചു.

നിയമലംഘനങ്ങള്‍ വിശകലംചെയ്ത് പിഴകള്‍ ചുമത്തുന്നതിന് പ്രത്യേക ഭരണസംവിധാനത്തെ ഉപയോഗപ്പെടുത്താനും തീരുമാനമായി. നിയമലംഘനങ്ങള്‍ മൂലമുണ്ടായിട്ടുള്ള പാരിസ്ഥിതികാഘാതങ്ങളുടെ തോത് വിലയിരുത്തിയാകും പിഴകള്‍ ചിട്ടപ്പെടുത്തുക.വികസന, വ്യാവസായിക നിയമലംഘനങ്ങള്‍, വേട്ടയാടല്‍, ജൈവവൈവിധ്യത്തെ തകര്‍ക്കുന്ന നിയമലംഘനങ്ങള്‍, മത്സ്യബന്ധനം, മാലിന്യനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗമാക്കി തരംതിരിച്ചാണ് പിഴകള്‍ നിശ്ചയിച്ചിരിക്കുന്നത്. 1000 ദിര്‍ഹം മുതല്‍ 1,000,000 ദിര്‍ഹംവരെ കുറ്റങ്ങളുടെ തോതിനനുസരിച്ച്‌ പിഴകള്‍ ചുമത്തും.

Related News