Loading ...

Home International

മതപരമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ചൈന

മതപരമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ചൈന.ഹോങ് കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിങ് പോസ്റ്റാണ് പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള വിവരം പുറത്ത് വിട്ടത്.മതപരമായ ഉള്ളടക്കം ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നതിനുള്ള ലൈസന്‍സിന് അപേക്ഷിക്കുന്ന ആളുകള്‍ ചൈനയില്‍ നിന്നുള്ള വ്യക്തിയോ അല്ലെങ്കില്‍ അവിടെ സ്ഥാപനമുള്ള ആളോ ആയിരിക്കണം.ഈ സ്ഥാപനത്തിന്റെ പ്രതിനിധി ഉറപ്പായും ചൈനീസ് പൗരന്‍ ആയിരിക്കണം.മതപരമായ ഉള്ളടക്കം ഉപയോഗിച്ച്‌ വിദേശ ഏജന്‍സികള്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാനാണ് ഈ നീക്കമെന്നും ഇവര്‍ പറയുന്നു. മൂന്ന് വര്‍ഷത്തേക്കുള്ള ലൈസന്‍സ് ആയിരിക്കും ഓരോ വ്യക്തിക്കും കിട്ടുന്നത്. മതപരമായ ചടങ്ങുകളുടെ പേരില്‍ പണം ശേഖരിക്കാനും സാധിക്കില്ല.നാഷണല്‍ റിലീജിയസ് വര്‍ക്ക് കോണ്‍ഫറന്‍സില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പങ്കെടുത്ത് രണ്ടാഴ്ച പിന്നിടുമ്ബോഴാണ് പുതിയ തീരുമാനം

Related News