Loading ...

Home Europe

വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്​ ഒമ്പത്​ മാസത്തെ കാലാവധി നിശ്ചയിച്ച്‌​ യൂറോപ്യന്‍ യൂണിയൻ

യാത്രാ ആവശ്യാര്‍ത്ഥമുള്ള കോവിഡ്​ വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് ഒമ്ബത്​ മാസത്തെ കാലാവധി നിശ്ചയിച്ച്‌​ യൂറോപ്യന്‍ യൂണിയൻ .ലോകത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. യൂറോപ്യന്‍ യൂണിയനുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ്​ ഈ നിബന്ധന. അതേസമയം, മറ്റു നിബന്ധനകള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന്​ യൂറോപ്യന്‍ യൂണിയൻ ജസ്റ്റിസ്​ കമീഷണര്‍ ദിദിയര്‍ റെയ്ന്‍ഡേഴ്‌സ് പറഞ്ഞു.

പുതിയ നിയമം 2022 ഫെബ്രുവരി ഒന്നിന്​ പ്രാബല്യത്തില്‍ വരും. 27 യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളില്‍ ഇത് ബാധകമാകും. ഭൂരിപക്ഷം യൂറോപ്യന്‍ യൂനിയന്‍ സര്‍ക്കാറുകളും ഇതിനെ പിന്തുണച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.പുതിയ നിയമം അനുസരിച്ച്‌ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ഒമ്ബത്​ മാസത്തിനുള്ളില്‍ പൂര്‍ണമായും വാക്സിന്‍ എടുത്തവരെ മാ​ത്രമേ പ്രവേശിപ്പിക്കൂ. അതേസമയം, വാക്സിന്‍ എടുത്തവരാണെങ്കിലും ചില രാജ്യങ്ങള്‍ ആര്‍.ടി.പി.സി.ആര്‍, ക്വാറന്‍റീന്‍ എന്നിവ ആവശ്യപ്പെടുന്നുണ്ട്​. ഇറ്റലി, ഗ്രീസ്, അയര്‍ലന്‍ഡ്, സൈപ്രസ്, ഓസ്ട്രിയ, പോര്‍ച്ചുഗല്‍, ലാത്വിയ എന്നീ രാജ്യങ്ങളിലേക്ക്​ പ്രവേശിക്കാന്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാണ്​.






Related News