Loading ...

Home International

ചര്‍ച്ചകളുടെ പേരില്‍ പിന്മാറില്ല; ഉക്രൈനെതിരെ ശക്തമായ നടപടിയുമായി പുടിന്‍

മോസ്‌കോ: ഉക്രൈനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍.എന്നാല്‍ ഉക്രൈന്‍ അതിര്‍ത്തി ലംഘിച്ചാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്തെത്തി.

അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനുമായി നടത്തിയ സംഭാഷണത്തില്‍ ഉക്രൈന്‍ വിശയത്തില്‍ ഒട്ടും മയപ്പെടുത്താത്ത സമീപനമാണ് പുടിന്‍ സ്വീകരിച്ചത്. നാറ്റോ സഖ്യവും യൂറോപ്യന്‍ യൂണിയനും ജി-7 രാജ്യങ്ങളും സംയുക്തമായി റഷ്യന്‍ നയത്തെ വിമര്‍ശിച്ചിരി ക്കുകയാണ്. ഇവരെല്ലാം ചേര്‍ന്നുള്ള നടപടി ഏറ്റുവാങ്ങാന്‍ തയ്യാറായിക്കോളൂ എന്ന നിലപാടാണ് അമേരിക്ക തുറന്നുപറഞ്ഞിരിക്കുന്നത്.ഉക്രൈന്‍ നടത്തുന്ന ഭീകരതയ്‌ക്കെതിരെയാണ് അതിര്‍ത്തിയില്‍ റഷ്യ യുദ്ധസമാന പ്രതിരോധം നടത്തുന്നത്. റഷ്യ തങ്ങളുടേതെന്ന് വാദിക്കുന്ന സ്ഥലം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. ഒരുകാലഘട്ടത്തില്‍ തങ്ങളുടേതായ ഭൂവിഭാഗം റഷ്യയാണ് കയ്യടക്കിയതെന്ന വാദമാണ് ഉക്രൈന്‍ ഉയര്‍ത്തുന്നത്.

അതേ സമയം റഷ്യയെ പ്രതിരോധിക്കാന്‍ ഭീകരരെ ഉപയോഗിക്കുന്നുവെന്നാണ് പുടിന്‍ ആരോപിക്കുന്നത്. ഇതിനെതിരെ ശക്തമായ സൈനിക നീക്കമാണ് റഷ്യ നടത്തിയത്. ഒന്നര ലക്ഷം സൈനികരേയും മറ്റ് സംവിധാനങ്ങളേയുമാണ് ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് കൊടും ശൈത്യകാലത്ത് റഷ്യ നീക്കിയത്.കഴിഞ്ഞയാഴ്ചയാണ് ഉക്രൈന് പിന്തുണയുമായി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തിയത്. ഉക്രൈനെ രക്ഷിക്കാന്‍ ജോ ബൈഡന്‍ പുടിനുമായി വെര്‍ച്വല്‍ സംവിധാനത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സൈനിക നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് പുടിന്‍ ശക്തമായ നിലപാടാണ് അറിയിച്ചത്.


Related News