Loading ...

Home National

'ദരിദ്രനായി' മാറുന്ന മണിക് സര്‍ക്കാര്‍: കൈവശം 1520 രൂപ മാത്രം

അഗര്‍ത്തല: വര്‍ഷം ചെല്ലുംതോറും 'ദരിദ്രനായി' ക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാര് എന്നു ചോദിച്ചാല്‍ നിലവില്‍ മണിക് സര്‍ക്കാര്‍ എന്ന ഒറ്റ ഉത്തരമേയുള്ളൂ. എല്ലാ മാസവും ശമ്ബളമായി കിട്ടുന്ന കാല്‍ ലക്ഷത്തിലേറെ രൂപ പാര്‍ട്ടിക്ക് നല്‍കുന്ന ത്രിപുര മുഖ്യമന്ത്രിയുടെ കൈയില്‍ ഇപ്പോള്‍ ഉള്ളത് 1520 രൂപ മാത്രം. രാജ്യത്തെ ഇടതുപക്ഷ സ്നേഹികള്‍ക്ക് കുളിരേകുന്ന ഒരുപാട് കാര്യങ്ങളുണ്ട് മണിക് സര്‍ക്കാറിന്റെ വ്യക്തിവിശേഷങ്ങളില്‍.കഴിഞ്ഞ തിങ്കളാഴ്ചയാണ് ധന്‍പുര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ അദ്ദേഹം വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ബാങ്ക് ബാലന്‍സ് 2410 രൂപ 16 പൈസ. അഞ്ചു വര്‍ഷം മുമ്ബ് തിരഞ്ഞെടുപ്പിന് മത്സരിക്കുമ്ബോള്‍ അദ്ദേഹത്തിന്റെ കൈയില്‍ 9,720.38 രൂപയുണ്ടായിരുന്നു. 1998 മുതല്‍ മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന മണിക് സര്‍ക്കാരിന്റെ കൈയിലുള്ള ഭൂമി മറ്റ് സഹോദരങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട 0.0118 ഏക്കര്‍ കൃഷി ചെയ്യാത്ത ഭൂമി മാത്രം.സോഷ്യല്‍മീഡിയയെ മുഖ്യ ആയുധമാക്കി ഇത്തവണ ത്രിപുര പിടിക്കാനിരിക്കുന്ന ബി.ജെ.പിയോട് നേരിടാന്‍ മണിക് സര്‍ക്കാരിന്റെ കൈയില്‍ ഒരു സാധാരണ ഫീച്ചര്‍ ഫോണുപോലുമില്ല. സ്വന്തമായി വെബ്സൈറ്റു പോയിട്ട് ഇമെയില്‍ പോലുമില്ല ഈ 69കാരന്.26,315 രൂപയാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ശമ്ബളം പറ്റുന്നത്. അത് അതുപോലെ പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കും. പാര്‍ട്ടി നല്‍കുന്ന 9,700 രൂപ കൊണ്ട് ജീവിക്കും. താമസം സര്‍ക്കാര്‍ നല്‍കിയ താമസ സ്ഥലത്ത്.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരിയായിരുന്ന ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജ്ജിയുടെ കൈയില്‍ ആകെയുള്ള സമ്ബാദ്യം 12.15 ലക്ഷം രൂപയാണെന്നും തിരഞ്ഞെടുപ്പ് ആസ്തി വിവരരേഖയില്‍ പറയുന്നു.

Related News