Loading ...

Home National

യു.പി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്വിസ്റ്റുമായി പ്രിയങ്ക ഗാന്ധിയുടെ 'ദീവാര്‍'

ലഖ്നൗ: അടുത്തവര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ സംസ്ഥാനത്തെ സ്ത്രീകളില്‍ ഉറച്ച വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറിയും ഉത്തര്‍പ്രദേശിന്‍റെ ചുമതലയുമുള്ള പ്രിയങ്ക ഗാന്ധി.വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന ബി.ജെ.പിയുടെ യോഗി ആദിത്യനാഥിനെ കോണ്‍ഗ്രസ്​ എങ്ങനെ പിടിച്ചുകെട്ടുമെന്ന ചോദ്യത്തിനോട് 1975ലെ 'ദീവാര്‍' എന്ന ചിത്രത്തിലെ അമിതാഭ് ബച്ചനും ശശികപൂറും തമ്മിലെ സംഭാഷണത്തിന് സമാനമായ ഉത്തരമാണ് പ്രിയങ്ക നല്‍കുന്നത്.

'ദീവാറില്‍ നിന്നുള്ള ഈ ഡയലോഗ് നിങ്ങള്‍ കേട്ടിട്ടുണ്ടോ?. മേരെ പാസ്സ് മാ ഹെ (എന്‍റെ കൂടെ അമ്മയുണ്ട്)' - തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ട്വിസ്റ്റ് വെളിപ്പെടുത്തും മുമ്ബായിരുന്നു പ്രിയങ്കയുടെ ഈ പ്രതികരണം.

'അമിതാഭ് ബച്ചനും ശശികപൂറും സഹോഹരങ്ങളായി വരുന്ന സിനിമയില്‍, 'എന്‍റെ കൈയില്‍ വണ്ടിയുണ്ട്, ബംഗ്ലാവുണ്ട്, അത് ഉണ്ട്, ഇത് ഉണ്ട്, എന്നാല്‍ നിന്‍റെ കൈയില്‍ എന്തുണ്ട് എന്ന് അമിതാഭ് ശശി കപൂറിനോട് ചോദിക്കുന്നു. ശശികപൂര്‍ നല്‍കിയ ഉത്തരം, എന്‍റെ കൂടെ എന്‍റെ അമ്മയുണ്ട് എന്നായിരുന്നു. അതുപോലെ ഞാനും പറയും, എന്‍റെ കൂടെ എന്‍റെ സഹോഹരിമാരുണ്ട്' -പ്രിയങ്കഗാന്ധി പറഞ്ഞു.

പാര്‍ട്ടി അകപ്പെട്ട പ്രതിസന്ധിക്ക്​ മാറ്റം കെണ്ടുവരാന്‍ യു.പിയിലെ വനിതാ വോട്ടര്‍മാര്‍ക്ക് കഴിയുമെന്ന പ്രതീക്ഷയോടെയാണ് പ്രിയങ്കഗാന്ധി അവരെ സമീപിക്കുന്നത്. 'യു.പിയിലെ സ്ത്രീകളോട് ഞാന്‍ എന്താണ് പറഞ്ഞത്? അവര്‍ അവരുടെ അധികാരം ഉപയോഗിക്കുക. ഇപ്പോള്‍ പ്രധാനമന്ത്രി മോദി പോലും വഴങ്ങിയിരിക്കുകയാണ്. എന്ത് കൊണ്ടാണ് പദ്ധതി പ്രഖ്യാപനത്തിന് അഞ്ചുവര്‍ഷം സമയമെടുത്തത്? എന്തിനാണ് തെരഞ്ഞെടുപ്പിന് മുമ്ബ്​? സ്ത്രീ ആണ്, സ്ത്രീ ശക്തിയാണ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സ്ത്രീകള്‍ ഇന്ന് മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്' -യുപിയിലെ സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ക്യാശ് സ്കീം പദ്ധതിയെ പരിഹസിച്ച്‌ പ്രിയങ്ക പറഞ്ഞു.

Related News