Loading ...

Home Gulf

ജീവനക്കാരുടെ പാസ്‌പോര്‍ട്ട് അനധികൃതമായി പിടിച്ചുവെയ്ക്കുന്ന തൊഴിലുടമകള്‍ക്കെതിരെ പിഴ ചുമത്തും; മുന്നറിയിപ്പ് നല്‍കി ഖത്തര്‍

ദോഹ: ജീവനക്കാരുടെ പാസ്പോര്‍ട്ട് അനധികൃതമായി പിടിച്ച്‌ വെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.റെസിഡന്‍സി പെര്‍മിറ്റ് കാലാവധി പുതുക്കുന്നതിനും, മറ്റു ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമായി തൊഴിലുടമകള്‍ ജീവനക്കാരില്‍ നിന്ന് വാങ്ങുന്ന പാസ്‌പോര്‍ട്ടുകള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജീവനക്കാര്‍ക്ക് കാലതാമസം കൂടാതെ മടക്കി നല്‍കണമെന്നാണ് മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 25000 റിയാലാണ് പിഴ ചുമത്തുന്നത്.

പുതിയ റെസിഡന്‍സി പെര്‍മിറ്റുകള്‍ നേടുന്നതിനും, നിലവിലുള്ള റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുന്നതിനും മറ്റുമായി ജീവനക്കാരുടെ പാസ്സ്‌പോര്‍ട്ടുകള്‍ തൊഴിലുടമകള്‍ക്ക് ആവശ്യപ്പെടാമെങ്കിലും, ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അവ കൈവശം വെക്കരുതെന്നും, ജീവനക്കാര്‍ക്ക് അവ മടക്കി നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.




Related News