Loading ...

Home National

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ഇനി ക്രെഡിറ്റ്​-ഡെബിറ്റ്​ കാര്‍ഡ്​ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ട

ക്രെഡിറ്റ്​-ഡെബിറ്റ്​ കാര്‍ഡ്​ വിവരങ്ങള്‍ വിവിധ സൈറ്റുകളില്‍ രേഖപ്പെടുത്താതെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനുള്ള സംവിധാനം ഒരുങ്ങുന്നു.
ഉപയോക്​താക്കളുടെ 16 അക്ക കാര്‍ഡ്​ നമ്ബര്‍ സി.വി.വി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ ഷോപ്പിങ്​ സൈറ്റുകള്‍ ശേഖരിക്കുന്നത്​ തടഞ്ഞ്​ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പുതിയ സാ​ങ്കേതിക വിദ്യയാണ്​ ആര്‍.ബി.ഐ അടുത്ത വര്‍ഷം അവതരിപ്പിക്കുന്നത്​. ഓണ്‍ലൈനില്‍ ടിക്കറ്റ്​ ബുക്ക്​ ചെയ്യാനും ഷോപ്പ്​ ചെയ്യാനുമെല്ലാം ഓരോ തവണയും ഇനി കാര്‍ഡ്​ വിവരങ്ങള്‍ നല്‍കേണ്ടതില്ല. ഇതിന്​ പകരം കാര്‍ഡ്​ വിവരങ്ങളെ യുണിക്​ ടോക്കണാക്കി മാറ്റി ഷോപ്പ്​ ചെയ്യാനുള്ള അവസരമൊരുക്കുകയാണ്​ പുതിയ സംവിധാനത്തില്‍. ടോക്കനൈസേഷന്‍ എന്ന പേരിലാണ്​ ആര്‍.ബി.ഐ പുതിയ സാ​ങ്കേതികവിദ്യ അവതരിപ്പിക്കുന്നത്​. നിലവില്‍ ടോക്കനൈസേഷന്‍ വരുന്നതോടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ട്രാവല്‍ വെബ്​സൈ റ്റുകളിലുമെല്ലാം കാര്‍ഡ്​ വിവരങ്ങള്‍ സേവ്​ ചെയ്യുന്ന അവസ്ഥക്ക്​ മാറ്റം വരും. പുതിയ സാ​ങ്കേതികവിദ്യ നടപ്പിലാവുന്നതോടെ വെബ്​സൈറ്റില്‍ ഷോപ്പ്​ ചെയ്യാന്‍ ഒരു​ങ്ങുമ്ബോള്‍ തന്നെ ടോക്കനൈസേഷന്‍ സെലക്‌ട്​ ചെയ്യാം. ഈ സംവിധാനം തെരഞ്ഞെടുത്താല്‍ ബാങ്കിന്‍റെ വെബ്​സൈറ്റിലേക്ക്​ പോവുകയും ആവശ്യമായ വിവരങ്ങള്‍ നല്‍കി ടോക്കണ്‍ എടുക്കുകയും ചെയ്യാം. പിന്നീട്​ ​ഈ ടോക്കണ്‍ ഉപയോഗിച്ച്‌​ വെബ്​സൈറ്റില്‍ ഷോപ്പ്​ ചെയ്യാം. ഉദാഹരണമായി ആമസോണില്‍ ഷോപ്പ്​ ചെയ്യാനായി നിങ്ങള്‍ ഒരു ടോക്കണ്‍ ഉണ്ടാക്കിയാല്‍ ആ ടോക്കണ്‍ ഉപയോഗിച്ച്‌​ എപ്പോള്‍ വേണമെങ്കിലും സൈറ്റില്‍ ഷോപ്പ്​ ചെയ്യാം. ഇത്തരത്തില്‍ മറ്റ്​ വെബ്​സൈറ്റുകള്‍ക്ക്​ വേണ്ടിയും ടോക്കണ്‍ ഉണ്ടാക്കാം. ആവശ്യമില്ലെങ്കില്‍ ടോക്കണ്‍ ഒഴിവാക്കുകയും ചെയ്യാം. പുതിയ സേവനം പൂര്‍ണമായി സൗജന്യമായിരിക്കുമെന്നും ആര്‍.ബി.ഐ അറിയിച്ചു. ഓണ്‍ലൈന്‍ ഷോപ്പിങ്​ സൈറ്റുകളില്‍ ഉപയോക്​താക്കളുടെ കാര്‍ഡ്​ വിവരങ്ങള്‍ ചോരുന്നുവെന്ന പരാതികള്‍ക്കിടെയാണ്​ ഇത്​ തടയാന്‍ ആര്‍.ബി.ഐ നീക്കം.

Related News