Loading ...

Home International

164 അഭയാര്‍ഥികള്‍ മെഡിറ്ററേനിയനില്‍ മുങ്ങിമരിച്ചു

കൈ​റോ: മെ​ച്ച​പ്പെ​ട്ട ജീ​വി​തം തേ​ടി ലി​ബി​യ​ന്‍ തീ​ര​ത്തു​നി​ന്ന്​ യൂ​റോ​പ്പി​ലേ​ക്കു​ പു​റ​പ്പെ​ട്ട 164 അ​ഭ​യാ​ര്‍​ഥി​ക​ള്‍ മെ​ഡി​​റ്റ​റേ​നി​യ​ന്‍ ക​ട​ലി​ല്‍ മു​ങ്ങി​മ​രി​ച്ചു.
ദി​വ​സ​ങ്ങ​ള്‍​ക്കി​ടെ ര​ണ്ടു​ ദു​ര​ന്ത​ങ്ങ​ളി​ലാ​യാ​ണ്​ ഇ​ത്ര​യും മ​ര​ണം. വെ​ള്ളി​യാ​ഴ്​​ച ലി​ബി​യ​ന്‍ തീ​ര​ത്തോ​ടു ചേ​ര്‍​ന്ന്​ ബോ​ട്ട്​ മ​റി​ഞ്ഞ്​ 102 പേ​രും മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞ്​ 62 പേ​രു​മാ​ണ്​ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം 210 പേ​രു​മാ​യി ലി​ബി​യ​യി​ല്‍​നി​ന്ന്​ പോ​യ മ​റ്റൊ​രു ബോ​ട്ട്​ തി​രി​ച്ച​യ​ച്ച​താ​യും അ​ന്താ​രാ​ഷ്​​ട്ര കു​ടി​യേ​റ്റ സ​മി​തി വ​ക്താ​വ്​ സ​ഫ സ​ഹ്​​ലി പ​റ​ഞ്ഞു. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 1500ലേ​റെ പേ​രാ​ണ്​ മു​ങ്ങി​മ​രി​ച്ച​ത്. 31,500ലേ​റെ പേ​രെ മ​ട​ക്കി അ​യ​ച്ചു. മ​ട​ങ്ങി​യ​വ​ര്‍​ 2020ല്‍ 11,900 ​ആ​യി​രു​ന്നു. മ​രി​ച്ച​വ​ര്‍ 980 പേ​രും. 2011ല്‍ ​ലി​ബി​യ​ന്‍ ഭ​ര​ണാ​ധി​കാ​രി മു​അ​മ്മ​ര്‍ ഖ​ദ്ദാ​ഫി​യെ നാ​റ്റോ സേ​ന വ​ധി​ച്ച​ശേ​ഷം ലി​ബി​യ കൊ​ടും​പ​ട്ടി​ണി​യു​ടെ മ​ധ്യേ​യാ​ണ്.എ​ണ്ണ​സ​മൃ​ദ്ധ​മാ​യ രാ​ജ്യ​ത്ത്​ യു.​എ​ന്‍ അം​ഗീ​ക​രി​ച്ചും ഇ​ത​ര രാ​ജ്യ​ങ്ങ​ള്‍ അം​ഗീ​കാ​രം ന​ല്‍​കി​യും ​വെ​വ്വേ​റെ ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ണ്​ നി​യ​ന്ത്ര​ണം ന​ട​ത്തു​ന്ന​ത്. അ​ത്​ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

Related News