Loading ...

Home International

ന​യ​ത​ന്ത്ര ഉപരോധം;യു.എസ്​ ഉദ്യോഗസ്​ഥര്‍ക്ക്​ വിലക്കേര്‍പ്പെടുത്തി ചൈന

ബെ​യ്​​ജി​ങ്​: സി​ന്‍​ജ്യ​ങ്​ ​പ്ര​വി​ശ്യ​യി​ലെ ഉ​യ്​​ഗൂ​ര്‍ വം​ശ​ഹ​ത്യ വി​ഷ​യ​ത്തി​ല്‍ ചൈ​ന​യും യു.​എ​സും ത​മ്മി​ല്‍ ന​യ​ത​ന്ത്ര സം​ഘ​ര്‍​ഷം തു​ട​രു​ന്നു.ചൈ​ന ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​ക്കെ​തി​രെ നേ​ര​​ത്തേ യു.​എ​സ്​ പ്ര​ഖ്യാ​പി​ച്ച ന​യ​ത​ന്ത്ര ഉ​പ​രോ​ധ​ത്തി​ന്​ മ​റു​പ​ടി​യാ​യി നാ​ല്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്ക്​ ബെ​യ്​​ജി​ങ്​ ഭ​ര​ണ​കൂ​ട​വും വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ചു. യു.​എ​സ്​ സ​ര്‍​ക്കാ​റി​നു കീ​ഴി​ലെ അ​ന്താ​രാ​ഷ്​​ട്ര മ​ത​സ്വാ​ത​ന്ത്ര്യ ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍​ക്കാ​ണ്​ വി​ല​ക്ക്.

യു.​എ​സ്​ പാ​ന​ലിന്റെ  ചെ​യ​ര്‍​പേ​ഴ്​​സ​ന്‍ നദീന്‍ മീന്‍സ, വൈസ്​ ചെയര്‍മാന്‍ നൂരി തുര്‍കല്‍, അംഗങ്ങളായ അനുരിമ ഭാര്‍ഗവ, ജെയിംസ്​ കാര്‍ ഷാവോ എ​ന്നി​വ​രെ​യാ​ണ്​ ചൈ​ന ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​വ​ര്‍​ക്ക്​ ചൈ​ന മാ​ത്ര​മ​ല്ല, ബെ​യ്​​ജി​ങ്​ ഭ​ര​ണ​കൂ​ട​ത്തി​നു​ കീ​ഴി​ലെ ഹോ​​ങ്കോ​ങ്, മ​ക്കാ​വു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും​ യാ​ത്ര ചെ​യ്യാ​നാ​കി​ല്ല. ഇ​വി​ട​ങ്ങ​ളി​ല്‍ ആ​സ്​​തി​യു​ണ്ടെ​ങ്കി​ല്‍ മ​ര​വി​പ്പി​ക്ക​​പ്പെ​ടു​ക​യും ചെ​യ്യും.ഡി​സം​ബ​ര്‍ 10നാ​ണ്​ ഉ​യ്​​ഗൂ​ര്‍ വം​ശ​ഹ​ത്യ​യി​ല്‍ പ​ങ്ക്​ സം​ശ​യി​ക്ക​പ്പെ​ടു​ന്ന ര​ണ്ട് ചൈ​നീ​സ്​​ പ്ര​മു​ഖ​ര്‍​ക്ക്​ യു.​എ​സ്​ വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. സി​ന്‍​ജ്യ​ങ്ങി​ല്‍​നി​ന്നു​ള്ള ഉ​ല്‍​പ​ന്ന​ങ്ങ​ളെ​യും വി​ല​ക്കി.

Related News