Loading ...

Home International

പാശ്ചാത്യ രാജ്യങ്ങളുടെ ഒറ്റപ്പെടുത്തൽ നയങ്ങൾക്കെതിരെ റഷ്യ

മോസ്‌കോ: റഷ്യയെ ഒറ്റപ്പെടുത്താമെന്നുള്ളത് പാശ്ചാത്യ രാജ്യങ്ങളുടെ വ്യാമോഹം മാത്രമാണെന്ന് റഷ്യന്‍ നയതന്ത്രജ്ഞന്‍.ഉക്രൈന്‍ വിഷയത്തില്‍ സംഘടിതമായി റഷ്യയെ ഒറ്റപ്പെടുത്താനുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങളെ ഉദ്ദേശിച്ചാണ് നയതന്ത്രജ്ഞനായ കോണ്‍സ്റ്റാന്‍ന്റൈന്‍ ഗാവ്രിലോവ് ഈ പരാമര്‍ശം നടത്തിയത്.

വിയന്നയില്‍ വെച്ച്‌ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍-റഷ്യ ചര്‍ച്ചയ്ക്ക്‌ പ്രസിഡന്റ് വ്ലാഡിമീര്‍ പുടിന്‍ അയച്ചിരിക്കുന്ന നയതന്ത്ര സംഘത്തിന്റെ നേതാവാണ് കോണ്‍സ്റ്റാന്‍ന്റൈന്‍ ഗാവ്രിലോവ്. ഒറ്റപ്പെടുത്താനും ചേരി തിരിയാനും ആഗ്രഹിക്കുന്നത് തങ്ങളല്ല, അവരാണെന്നും അദ്ദേഹം അറിയിച്ചു. റഷ്യ, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്നത് സംഘര്‍ഷഭരിതമായ സന്ദര്‍ഭത്തെ ഭിന്നതകള്‍ പരിഹരിക്കുന്നതിനാണെന്നും ഗാവ്രിലോവ് പറഞ്ഞു.

ഉക്രൈനില്‍ സൈനിക അതിനിവേശം നടത്തിയാല്‍ സാമ്ബത്തികപരമായും നയതന്ത്രപരമായ റഷ്യയെ ഒറ്റപ്പെടുത്തുമെന്നാണ് അമേരിക്കയുടെ നിലപാട്. യൂറോപ്യന്‍ യൂണിയനിലെ മറ്റു സഖ്യരാഷ്ട്രങ്ങളും ഈ നിലപാടിനെ പിന്തുണക്കുന്നു. എന്നാല്‍, ഇവരുടെ നിര്‍ദേശം മാനിച്ച്‌ സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യ ഇതുവരെ തയ്യാറായിട്ടില്ല.

Related News